അത്ഭുത ടീമുകൾ നേർക്കുനേർ
text_fieldsബാകു: ഈ യൂറോ കപ്പിലെ അത്ഭുത ടീമുകളാണ് ഡെന്മാർകും ചെക് റിപ്പബ്ലികും. സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സണിനുണ്ടായ ദുരന്തം അതിജീവിക്കുകയും ആദ്യ രണ്ടു മത്സരങ്ങളിലെ തോൽവിയിലും തളരാതെ അടുത്ത മത്സരം ആവശ്യമായ ഗോൾശരാശരിയിൽ ജയിച്ച് നോക്കൗട്ട് റൗണ്ടുറപ്പിക്കുകയും ചെയ്ത ഡെന്മാർക്കിെൻറ പ്രകടനം അതിശയകരം എന്ന വിശേഷണത്തിന് തീർത്തും അർഹമായിരുന്നു. തുല്യ ശക്തികളായ വെയിൽസിനെ പ്രീക്വാർട്ടറിൽ തകർക്കുകകൂടി ചെയ്തതോടെ കാസ്പർ ഹ്യൂൽമണ്ടിെൻറ സംഘം ടൂർണമെൻറിെൻറ ടീം ആയി മാറിക്കൊണ്ടിരിക്കുകയാണ്.
മറുവശത്ത് ഗ്രൂപ് റൗണ്ടിൽ ശരാശരി പ്രകടനവുമായി നോക്കൗട്ടിൽ കടന്നുകൂടിയശേഷം കരുത്തരായ നെതർലൻഡ്സിനെ നിഷ്പ്രഭമാക്കിയാണ് യാറോസ്ലാവ് സിൽഹവിയുടെ ചെക് ടീമിെൻറ വരവ്. പാട്രിക് ഷിക് എന്ന ഒറ്റയാെൻറ മാത്രം ബലത്തിൽ ഗ്രൂപ് റൗണ്ട് കടന്ന ചെക്കുകാർ കുറെകൂടി ഒത്തിണക്കമുള്ള കളിയാണ് നെതർലൻഡ്സിനെതിരെ കാഴ്ചവെച്ചത്. എതിരാളികളെ മാനസികമായി തളർത്തുന്ന രീതിയിൽ മനോഹരമായി കളിക്കുന്ന ഡച്ചുസംഘത്തെ അതിനനുവദിക്കാതെ പിടിച്ചുകെട്ടി ഒടുവിൽ ജയം പിടിച്ചെടുത്ത ചെക് റിപ്പബ്ലിക്കിെൻറ കേളീശൈലി ഫലപ്രദമായിരുന്നു.
ഡെന്മാർക്കും ചെക്കും കടലാസിൽ തുല്യശക്തികളാണെങ്കിലും അവസാന രണ്ടു കളികളിലെ ഗോൾ സ്കോറിങ് മികവ് ഡെന്മാർക്കിന് നേരിയ മുൻതൂക്കം നൽകുന്നു. വ്യത്യസ്തരായ ഗോൾസ്കോറർമാരുണ്ടെന്നതും ഡെന്മാർക്കിെൻറ മികവാണ്. കാസ്പർ ഡോൾബർഗ്, മൈകൽ ഡംസ്ബർഗ്, യൂസുഫ് പോൾസൺ, മാർട്ടിൻ ബ്രാത്വൈറ്റ് തുടങ്ങിയ മുൻനിരക്കാരെല്ലാം ഗോൾ കണ്ടെത്തിക്കഴിഞ്ഞു. മറുവശത്ത് നാലു ഗോളുമായി ടോപ്സ്കോറർ സ്ഥാനം കൊതിക്കുന്ന ഷിക്കിെൻറ ചുമലിലാണ് ചെക്കിെൻറ ഗോൾ പ്രതീക്ഷകൾ മുഴുവൻ. നെതർലൻഡ്സിനെതിരെ തോമസ് ഹൊലെസ് നേടിയത് മാത്രമാണ് ഷിക്കിെൻറതല്ലാത്ത ചെക് ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.