Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകിറുക്കനും ജീനിയസിനും...

കിറുക്കനും ജീനിയസിനും ഇടയിലെ അര്‍മാ​േൻറാ

text_fields
bookmark_border
കിറുക്കനും ജീനിയസിനും ഇടയിലെ അര്‍മാ​േൻറാ
cancel

തുണിയും കടലാസും കൂട്ടിച്ചേര്‍ത്ത് കയറുകൊണ്ട് വരിച്ചുകെട്ടിയുണ്ടാക്കുന്ന പന്തുകൊണ്ടായിരുന്നു അമേരിക്കയിലുണ്ടായിരുന്നവര്‍ അതുവരെ ഫുട്ബാള്‍ കളിച്ചിരുന്നത്. വിലയേറിയ തുകല്‍പന്ത് അവിടത്തുകാര്‍ക്ക് അപ്രാപ്യമായിരുന്നു. പുത്രവല്‍സലനായ ഒരു പിതാവ് അയാളുടെ മകന്‍െറ മൂന്നാംപിറന്നാളിന് ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ മറ്റു പ്രധാന ആവശ്യങ്ങളൊക്കെ മാറ്റിവെച്ച് മനോഹരമായ ഒരു തുകല്‍പന്ത് സമ്മാനിച്ചു.


പന്ത് ഒരു ചെറിയ കുട്ടിയുടെയും ഒരു പ്രദേശത്തിന്‍െറയും ഒരു രാജ്യത്തിന്‍െറയും കായിക ചരിത്രം മാറ്റിയെഴുതിയേക്കാവുന്ന ഘടകമാകുമെന്ന് അന്നാരും കരുതിയിരിക്കാനിടയില്ല. ഡീഗോ മാറഡോണയെന്ന വിഖ്യാത ഫുട്ബാൾ താരത്തിന്‍െ ജീവിതത്തിന്‍െറ വഴിത്തിരിവായിത്തീര്‍ന്നത് ആ പന്തായിരുന്നു. അതാകട്ടെ, അന്ന് മുതല്‍ അവന്‍െറ ശരീരത്തിന്‍െറ ഭാഗവുമായി.

ഇറ്റലിയില്‍നിന്ന് കുടിയേറിയ ആളായിരുന്നു ഡീഗോ അര്‍മാന്‍ഡോ മാറഡോണയുടെ പിതാവ്. മാതാവ് അര്‍ജന്‍റീനയുടെ പൂര്‍വകുലത്തിലെ സെലീനിറ്റ നീഗ്രോ വംശത്തിലെ മായാവര്‍ഗക്കാരിയും. അവരുടെ എട്ടുമക്കളില്‍ നാലാമനായിരുന്നു ഡീഗോ. ബാല്യം യാതനയുടെയും വേദനയുടെയും അര്‍ധപട്ടിണിയുടെയും പിടിയിലായിരുന്നു. ഗോതമ്പുപൊടിമില്ലിലെ ജീവനക്കാരനായ പിതാവ് ജീവിതത്തിൻെറ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ബദ്ധപ്പെട്ടിരുന്നിട്ടും തന്‍െറ ഓമനമകൻെറ കായികമോഹങ്ങള്‍ സാക്ഷാത്കരിക്കാനാവുന്നതൊക്കെ ​െചയ്തു.


ഡീഗോക്ക് എട്ടുവയസ്സുള്ളപ്പോള്‍ അപ്രതീക്ഷിതമായി ചേരിയിലെ അവന്‍െറ പ്രകടനങ്ങള്‍ ഒരു ഫുട്ബാള്‍ പ്രൊമോട്ടറുടെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ ഡീഗോയുടെ പിതാവുമായി ബന്ധപ്പെട്ട് അവനെ അര്‍ജന്‍റീനോ ജുനിയേഴ്സ് എന്ന ടീമിന്‍െറ ബംബീന (കുട്ടികള്‍ക്കുള്ള ടീം) ടീമില്‍ അംഗമാക്കി. അതോടെ ശാസ്ത്രീയ പരിശീലനവും പരിഗരണവും ആ ബാലന് ലഭിച്ചു. തുടര്‍ന്ന് ഡീഗോ അര്‍മാന്‍ഡോ നാലുവര്‍ഷംകൊണ്ട് ടീമിലെ സീനിയര്‍ ബാലന്മാരുടെ അസൂയാപാത്രവുമായി. പിന്നെ ഡീഗോയെ അര്‍ജന്‍റീനക്കാര്‍ കാണുന്നത് ലീഗ് മല്‍സരങ്ങളുടെയും ദേശീയ­അന്തര്‍ദേശീയ മല്‍സരങ്ങളുടെയും ഇടവേളകളില്‍ കാണികളെ വിരസതയില്‍നിന്ന് രക്ഷിക്കുന്ന 'എന്‍റര്‍ടെയ്നര്‍' ആയായിരുന്നു. പന്ത് നിര്‍ത്താതെ മിനിറ്റുകളോളം കാലുകള്‍കൊണ്ടും തലകൊണ്ടും അമ്മാനമാടി അവന്‍ അവരെ രസിപ്പിച്ചു.


ബൊക്കാ ജൂനിയേഴ്സില്‍ അംഗമായപ്പോഴേക്കും ഡീഗോ അര്‍മാന്‍ഡോ, മാറഡോണയായി മാറിക്കഴിഞ്ഞു. എന്നിട്ടും ഗൃഹാതുരത്വംമൂലം അയാള്‍ അമ്മയെ വിളിച്ച് തേങ്ങിക്കരഞ്ഞു. ഒടുവില്‍ കുടുംബം ഒന്നടങ്കം ഡീഗോയോടൊപ്പം ബ്യൂണസ് അയ്​റിലേക്ക് മാറി. മാറഡോണ ഒരു വികാര ജീവിയായിരുന്നു. മാറ്റങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവന്‍. അമ്മയും സഹോദരങ്ങളും ഒപ്പം വേണമെന്ന ഈ പിടിവാശി പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.

വളരെ വേഗത്തിലായിരുന്നു മാറഡോണയുടെ വളര്‍ച്ച. 17ാം വയസ്സില്‍ അസാധാരണ ഫാമിലെത്തിയ മാറഡോണയെ 78ലെ അര്‍ന്‍റീനിയന്‍ ലോകകപ്പില്‍ ടീമില്‍ കാണുമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും പരിശീലകന്‍ ലൂയിസ് ഡീസര്‍ മെനോട്ടി അവഗണിച്ചു. അത് മാറഡോണക്ക് താങ്ങാവുന്നതിലധികമായിരുന്നു.


അതിനുശേഷം '82ലും '86ലും '90ലും '94ലും പങ്കെടുത്ത മാറഡോണ വ്യത്യസ്തമായ ചരിത്രവും ഈ കളിയില്‍ രേഖപ്പെടുത്തി. '82ല്‍ ക്വാര്‍ട്ടറില്‍ അപ്പുറമെത്താന്‍ അര്‍ന്‍റീനക്ക് കഴിഞ്ഞിരുന്നില്ല. ഒപ്പം ചുകപ്പുകാര്‍ഡ് കണ്ട് മാറഡോണ പുറത്താവുകയും ​െചയ്തു. എന്നാല്‍, രണ്ടാം ലോകകപ്പ് ഡീഗോ തന്‍േറതു മാത്രമാക്കി. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടു ഗോളുകള്‍ രണ്ടു രീതിയില്‍ വിഖ്യാതമായി. ഒരു ഗോള്‍ കൈകൊണ്ട് നേടിയ മാറഡോണയുടെ പ്രതികരണം അത് ദൈവത്തിന്‍െറ കൈയും ഡീഗോയുടെ തലയുമായിരുന്നുവെന്നായിരുന്നു.


രണ്ടാംഗോളാകട്ടെ, ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളുമായി. ഇംഗ്ലണ്ടിന്‍െറ പ്രതിരോധം ഒന്നടങ്കം തകര്‍ത്തെറിഞ്ഞുകൊണ്ടുള്ള നൃത്തപ്രകടനം കായികലോകം ഒരിക്കലും വിസ്മരിക്കാനിടയില്ല. '90ല്‍ കലാശക്കളിക്ക് അര്‍ജന്‍റീനയെ കൊണ്ടെത്തിച്ച മാറഡോണക്ക് ജര്‍മന്‍കാരുടെ വിജയം കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് മടങ്ങേണ്ടിവന്നു. '94ല്‍ വീണ്ടും മാറഡോണ വാര്‍ത്താമാധ്യമങ്ങളില്‍ നെഗറ്റീവ് തലവാചകങ്ങള്‍ സൃഷ്ടിച്ചു. മത്സരത്തിനിടയിലെ ഉത്തേജക പരിശോധനയില്‍ പിടികൂടപ്പെടുകയും അനഭിമതനാക്കപ്പെടുകയും ചെയ്തു.



'കിറുക്കനും ജീനിയസിനും ഇടയില്‍ അല്‍പം അര്‍മാന്‍േറാ'യെന്ന വിശേഷണം തനിക്കിണങ്ങുമെന്ന് മാറഡോണ നൂറാവര്‍ത്തി തെളിയിച്ചിരുന്നു. 'മാറഡോണ ഒരു പാവമാണ്. അയാള്‍ എല്ലാവരെയും വിശ്വസിക്കും. ചിലരുടെ ദൈന്യതയിൽ കരളലിയും' പറഞ്ഞത് ഡീഗോയുടെ ബാല്യകാല സുഹൃത്ത് കൗളൗഡിയോ. അതില്‍ ശരിയുണ്ടെന്ന് കൗളൗഡിയോയുടെ ജീവിതംതന്നെ തെളിയിക്കുന്നു. മറഡോണ കോടീശ്വരനായപ്പോള്‍ സകല കൂട്ടുകാര്‍ക്കും വേണ്ട സാമ്പത്തിക സഹായങ്ങള്‍ ​െചയ്തുകൊടുത്തു. മിക്കവര്‍ക്കും വേണ്ട പാര്‍പ്പിടങ്ങള്‍ വാങ്ങിക്കൊടുത്തു. കൗളൗഡിയോ അടക്കമുള്ളവരെ പോകുന്നിടത്തൊക്കെ കൂട്ടി. ഈ നിഷ്കളങ്കത ഇറ്റലിയില്‍ മാറഡോണക്ക് വിനയായി. നേപ്പിള്‍സില്‍ എത്തിയ ഡീഗോയെ അവിടത്തുകാര്‍ സ്വര്‍ഗത്തില്‍നിന്നുള്ള സമ്മാനമാണെന്നു കരുതി ആരാധനയോടെ കൊണ്ടുനടന്നു. നിശാക്ലബുകളും തിയറ്ററുകളുമൊക്കെ മാറഡോണക്കായി സദാ തുറന്നിട്ടിരുന്നു. അവിടുത്തെ ഏറ്റവും വലിയ മാഫിയാതലവന്‍, മാറഡോണയുടെ ഏറ്റവും വലിയ മിത്രവുമായി. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന മാറഡോണയുടെ പാര്‍പ്പിടം അയാള്‍ തന്‍െറ മയക്കുമരുന്നുകള്‍ സൂക്ഷിക്കുന്ന ഇടമാക്കി.


ഒപ്പം മാറഡോണയെ അതിനടിമയുമാക്കി. ഒടുവില്‍ സ്വര്‍ഗത്തിന്‍െറ സമ്മാനത്തെ രണ്ടുകിലോ കൊക്കെയ്നുമായി കൈയാമംവെച്ച് കൊണ്ടുപോവാനുള്ള ദുര്‍വിധി ആരാധകരായ പോലിസുകാര്‍ക്കുമുണ്ടായി.

അതിനുശേഷം നിരന്തരമായ അപവാദങ്ങളും കുറ്റാരോപണങ്ങളും മാറഡോണയെ തേടിയെത്തി. മയക്കുമരുന്ന്, മദ്യം, പിതൃത്വപ്രശ്നം അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങള്‍. ഒടുവില്‍ അതിനെക്കുറിച്ച് ​േചാദിക്കാനെത്തിയ വാര്‍ത്താലേഖകര്‍ക്കുനേരെ വെടിയുണ്ട ഉതിര്‍ക്കുന്നതുവരെ കാര്യങ്ങള്‍ ​െചന്നെത്തി.



ഇതൊക്കെയാണെങ്കിലും സ്ഥാപനവത്കരണത്തിനും സാമ്രാജത്വത്തിനുമെതിരെ പ്രതികരിക്കാന്‍ മാറഡോണ സമയം കണ്ടെത്തി. ഒപ്പം പാവപ്പെട്ടവരെ സഹായിക്കാനും മയക്കുമരുന്നിന്‍െറ പിടിയില്‍നിന്ന് മോചനം തേടാനുള്ള പരിശ്രമത്തിന്‍െറ ഭാഗമായി, ക്യൂബയുടെ ഭരണാധികാരി ഫിദല്‍ കാസ്ട്രോയില്‍നിന്ന് ലഭിച്ച സഹായവാഗ്ദാനം സ്വീകരിച്ച് ഹവാനയിലെത്തിയ അദ്ദേഹം ദീര്‍ഘനാളത്തെ ചികിത്സക്കുശേഷം ആരോഗ്യം പഴയ സ്ഥിതിയിലാക്കി വീണ്ടും പന്തുകളിക്കാനെത്തിയത് ആരാധകരെ ചില്ലറയൊന്നുമല്ല ആഹ്ലാദിപ്പിച്ചിരിക്കുന്നത്.



മിത്തുകളിലെ രാജകുമാരന്‍െറ പരിവേഷം ഒറ്റരാത്രികൊണ്ട് കളഞ്ഞുകുളിച്ച ഈ അസാധാരണ ജീനിയസ് കാല്‍പന്തുകളിയില്‍ പെലെയുടെയും പുഷ്കാസിന്‍െറയും സമന്വയ ഭാവമാണ്. ഡീഗോ പന്തുമായി മുന്നേറുമ്പോള്‍ ഇവരെ ഒന്നിച്ച് നമുക്ക് കളിക്കളത്തില്‍ കാണാമെന്നാണ് ഇറ്റലിയുടെ മുന്‍ കോച്ച് സെസാറോ മാല്‍ദീനി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradonamardona
Next Story