Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനവംബറി​െൻറ നഷ്​ടങ്ങൾ;...

നവംബറി​െൻറ നഷ്​ടങ്ങൾ; മറഡോണയും കാസ്​ട്രോയും

text_fields
bookmark_border
നവംബറി​െൻറ നഷ്​ടങ്ങൾ; മറഡോണയും കാസ്​ട്രോയും
cancel

നവംബർ 25​െൻറ നഷ്​ടങ്ങളാണ്​ അർജൻറീന ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണയും ക്യൂബൻ വിപ്ലവ നക്ഷത്രം ഫിഡൽ കാസ്​ട്രോയും. 2016ൽ കാസ്​ട്രോ വിടവാങ്ങിയ അതേ ദിനം തന്നെയാണ്​ മറഡോണയും ജീവിതത്തി​െൻറ ജഴ്​സി അഴിച്ചത്​. ​

ഇടങ്കാലായിരുന്നു മറഡോണയുടെ ഏറ്റവും വലിയ ശക്​തി. അതോടൊപ്പം തന്നെ ത​െൻറ രാഷ്​ട്രീയ കാഴ്​ചപ്പാടുകളിലും അദ്ദേഹം ഇടതുപക്ഷത്തിനൊപ്പം തന്നെ നടന്നു. അമേരിക്കൻ അധീശത്വത്തെ തുറന്നെതിർക്കുന്നതിന്​ അദ്ദേഹം യാതൊരു മടിയും കാണിച്ചിരുന്നില്ല. ഫിഫക്കെതിരെയും വിമർശനങ്ങൾ അഴിച്ചുവിട്ട അദ്ദേഹം ഫുട്​ബാൾ ഒരു വ്യവസായമായി മാറിയപ്പോൾ തന്നെ അത്​ ത​ുറന്ന്​ കാണിക്കാൻ തുടങ്ങി. ഇടങ്കൈയില്‍ ചെ ഗുവേരയെയും വലങ്കാലില്‍ കാസ്​ട്രോയെയും പച്ചുകുത്തിയ ഡീഗോ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ച ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ്​.

ക്യൂബൻ വനാന്തരങ്ങളിൽ ചെഗുവേരക്കൊപ്പം വിപ്ലവം നയിച്ച കാസ്​ട്രോയുടെ കഥ മറഡോണയെ എന്നും ആകർഷിച്ചിരുന്നു. പട്ടിണിയോടും ദാരിദ്രത്തോടും പടവെട്ടി ഫുട്​ബാളിൽ പുതുചരിത്രമെഴുതിയ മറഡോണയെ കാസ്​ട്രോയും ശ്രദ്ധിച്ചിരുന്നു.


ക്യൂബയുടെ പരമോന്നത നേതാവായിരുന്ന കാസ്​ട്രോയും മറഡോണയും തമ്മിലുള്ള ബന്ധത്തിന്​ ഒരു ജീവനോളം വിലയുണ്ട്​. ഫുട്​ബാളിൽ നിന്ന്​ വിരമിച്ച ശേഷം ലഹരിക്ക്​ അടിമയായിരുന്ന മറഡോണയെ ജീവിതത്തിലേക്ക്​ തിരികെ കൊണ്ടുവന്നത്​ കാസ്​ട്രോയാണ്​. മറഡോണയെ ക്യൂബയിലെത്തിച്ച്​ ചികിത്സയിലൂടെ പുതുജീവിതം സമ്മാനിച്ച കാസ്​ട്രോയോടും ക്യൂബൻ ജനതയോടും മറഡോണ എന്നും കടപ്പെട്ടിരുന്നു.


ഇറ്റലിയിലെ നേപ്​ൾസിൽ നാപോളിക്കായി പന്തു തട്ടവേ മയക്കുമരുന്ന്​ മാഫിയയുടെ പിടിയിലകപ്പെട്ട്​ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലത്തിലൂടെ കടന്ന്​ പോയ മറഡോണക്ക്​ പ്രത്യാശയുടെ സൂര്യകിരണങ്ങൾ സമ്മാനിച്ചത്​ കാസ്​​േട്രാ ആയിരുന്നു.

ക്യൂബയിലെ ഏറ്റവും വിദഗ്​ധരായ ഡോക്ടര്‍മാരെ അന്ന് കാസ്‌ട്രോ ഡീഗോയുടെ ലാ പെഡ്രേര ക്ലിനിക്കിനുവേണ്ടി വിട്ടുകൊടുത്തു. നാലു വർഷത്തിലധികം മറഡോണ അവിടെ ചികിത്സക്കായി ചെലവഴിച്ചു. ചികിത്സക്കൊപ്പം തന്നെ ദിവസവും ഫോണിൽ വിളിച്ച്​ കാര്യങ്ങൾ അന്വേഷിച്ച കാസ്​ട്രോ മറഡോണയെ ലഹരിയുടെ ലോകത്ത്​ നിന്ന്​ പുറത്തേക്ക്​ കൈപിടിച്ച്​ നടത്തി.


'ഒരു സാധാരണ മനുഷ്യന് ഏറ്റവും വലുത് ദൈവമാണെന്ന് പറയാറുണ്ട്. എന്നാല്‍ ഫിദലിനെ ഞാന്‍ കാണുന്നത് ദൈവത്തിനും മുകളിലാണ്​' -ഒരിക്കൽ മറഡോണ പറഞ്ഞു. 'ഈ പുസ്തകത്തിലൂടെ എനിക്ക് ലോകത്തോട് സംസാരിക്കാനുള്ള വഴിയൊരുക്കിയത് ഫുട്‌ബാളാണ്. പക്ഷേ ഞാന്‍ കടപ്പെട്ടിരിക്കുന്നത് എനിക്കു ജീവിതം തിരികെ നല്‍കിയ ഫിദലിനോടും ക്യൂബന്‍ ജനതയോടുമാണ്' -2002ൽ ത​െൻറ ആത്മകഥ പ്രകാശന വേളയിൽ മറഡോണ പറഞ്ഞു.

2016 നവംബർ 25ന്​ ഹവാനയിൽ ​വെച്ചായിരുന്നു കാസ്​ട്രോയുടെ മരണം. അര്‍ജൻറീന എ​െൻറ നേരെ വാതില്‍ കൊട്ടിയടച്ചപ്പോള്‍ അദ്ദേഹം എനിക്ക് ക്യൂബയിലേക്ക്​ വാതില്‍ തുറന്നു തന്നുവെന്നാണ് നാല് വര്‍ഷം മുന്‍പ് കാസ്‌ട്രോയുടെ മരണവാർത്ത കേൾക്കവേ മറഡോണയുടെ പ്രതികരണം. പിതൃതുല്യനായ കാസ്​ട്രോയുടെ മരണവാർത്ത കേട്ട മറഡോണക്ക്​ കരച്ചിൽ അടക്കാനായില്ല. ത​െൻറ പിതാവി​െൻറ വിയോഗത്തിന്​ ശേഷം താൻ ഏറ്റവും കൂടുതൽ കരഞ്ഞ ദിവസം അന്നാണെന്നാണ്​​ മറഡോണ പറഞ്ഞിരുന്നത്​.



തലച്ചോറിൽ രക്​തം കട്ടപിടിച്ചതിനെത്തുടർന്ന്​ അടുത്തിടെയാണ്​ മറഡോണയെ ശസ്​ത്രക്രിയക്ക്​ വിധേയനാക്കിയത്​. വിശ്രമത്തിൽ കഴിയവെ ഹൃദയാഘാതത്തെതുടർന്നാണ്​ ജീവിതത്തിന്​ ലേങ്​ വിസിൽ മുഴക്കി ഇതിഹാസ നായകൻ കളം വിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradonafidel castroDiego Maradona
News Summary - diego maradona's death on fidel castro's death anniversary november 25th
Next Story