മറഡോണയുടെ 'ദൈവത്തിൻെറ കൈ' ജഴ്സിക്ക് 14.79 കോടി ?
text_fieldsലണ്ടൻ: 1986ൽ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മൽസരത്തിലെ മറഡോണയുടെ ജഴ്സിക്ക് വൻ ലേലതുക ലഭിക്കുമെന്ന് പ്രവചനം. 2 മില്യൺ ഡോളർ(14.79 കോടി) ലഭിക്കുമെന്ന് കായിക സ്മരണികകളുടെ ലേലം നടത്തുന്ന വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇംഗ്ലണ്ടിൽ മാഞ്ചസ്റ്ററിലെ നാഷണൽ ഫുട്ബാൾ മ്യൂസിയത്തിലാണ് ജഴ്സി ഇപ്പോൾ ഉള്ളത്. മൽസരത്തിന് ശേഷം മുൻ ഇംഗ്ലീഷ് ഫുട്ബാൾ താരമായ സ്റ്റീവ് ഹോഡ്ജിനാണ് മറഡോണ ജഴ്സി കൈമാറിയത്. മെക്സികോ സിറ്റിയിൽ നടന്ന ക്വാർട്ടർ ഫൈനലിന് ശേഷം ഡ്രസിങ് റൂമിലേക്കുള്ള നടക്കുന്നതിനിടെയാണ് ഇരുവരും പരസ്പരം ജഴ്സ് ഊരി നൽകിയത്.
ലേലം നടത്തുന്ന ഡേവിഡ് അമർമാൻ ഗോൾഡിൻ കമ്പനിയുടെ അനുമാനത്തിൽ മറഡോണയുടെ ജേഴ്സിക്ക് 2 മില്യൺ ഡോളർ വരെ ലഭിക്കാം. ഈ തുക കൂടാനല്ലാതെ കുറയാൻ സാധ്യതയില്ലെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. നേരത്തെ മറഡോണയുമായി ബന്ധപ്പെട്ട പല സ്മരണികകളും ലേലത്തിന് വെച്ചപ്പോൾ വൻ തുക ലഭിച്ചതും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
1986ൽ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മൽസരത്തിൽ മറഡോണ കൈ കൊണ്ട് നേടിയ ഗോൾ ദൈവത്തിൻെറ കൈ എന്ന പേരിൽ പിന്നീട് പ്രശസ്തമായിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളും മറഡോണ ഈ മൽസരത്തിലാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.