മറഡോണയുടെ മരണം: സ്വകാര്യ ഡോക്ടർ ഉൾപ്പെടെയുള്ളവർക്ക് എട്ടുമുതൽ 25 വർഷം വരെ തടവ് ലഭിച്ചേക്കും
text_fieldsബ്വേനസ്െഎറിസ്: അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ചികിത്സയിൽ ഗുരുതര പിഴവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഏഴോളം പേർക്ക് ശിക്ഷ ലഭിച്ചേക്കുമെന്ന് സൂചന. മറഡോണയുടെ സ്വകാര്യ ഡോക്ടറും ന്യൂറോസർജനുമായ ലിയോപോൾഡോ ലൂക്വി , ഫിസിയാർടിസ്റ്റ് അഗസ്റ്റിന കൊസകോവ്, സൈക്കോളജിസ്റ്റ് കാർലോസ് ഡയസ് അടക്കമുള്ളവർക്ക് എട്ടുമുതൽ 25 വർഷം വരെ തടവ് ലഭിച്ചേക്കുമെന്ന് ജുഡീഷ്യൽ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യ കേസ് ചുമത്തിയാണ് കേസെടുക്കുന്നതാണ് സൂചന.
നേരത്തെ ഡീഗോയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നിയമിച്ച മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ടിൽ ചികിത്സയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. അവസാന 12 മണിക്കൂറിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും, ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്താതെ മരണത്തിനു വിട്ടുനൽകിയെന്നുമായിരുന്നു റിപ്പോർട്ടിലെ പരാമർശങ്ങൾ.
തലയിലെ ശസ്ത്രക്രിയക്കു ശേഷം ബ്വേനസ് െഎറിസിലെ വീട്ടിൽ വിശ്രമിക്കവെയാണ് 2020 നവംബർ 25നാണ് ഡീഗോ മറഡോണ മരണപ്പെടുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എന്നാൽ, അന്ത്യം സംബന്ധിച്ച് നേരത്തേതന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. കുടുംബവും ആരാധകരും പരാതിയുമായി രംഗത്തെത്തിയതോടെ മറഡോണയുടെ പേഴ്സനൽ ഡോക്ടർ ലിയോപോൾഡോ ലൂക്വി അറസ്റ്റിലാവുകയും, സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ചിലാണ് അർജൻറീന ജസ്റ്റിസ് മന്ത്രാലയം പ്രത്യേക മെഡിക്കൽ ബോർഡിനെ അന്വേഷണത്തിനായി നിയമിച്ചത്.
ഏപ്രിൽ 30നു സമർപ്പിച്ച റിപ്പോർട്ടിൽ മറഡോണയുടെ മെഡിക്കൽ ടീമിെൻറ അനാസ്ഥയെയും കെടുകാര്യസ്ഥതയെയും രൂക്ഷമായി വിമർശിച്ചിരുന്നു. അവസാന 12 മണിക്കൂറിൽ മറഡോണ മരണവേദനയിൽ പിടഞ്ഞിട്ടും മെഡിക്കൽ ടീം അടിയന്തര പരിചരണമോ, ജീവൻരക്ഷിക്കാനുള്ള നടപടിയോ സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.