ഗോകുലം-റിയൽ കശ്മീർ പോരിൽ സമനില
text_fieldsകോഴിക്കോട്: ഗോകുലം കേരള എഫ്.സിയും റിയൽ കശ്മീരും നേർക്കുനേർ പോരാടിയ ഐ ലീഗ് മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാം പാതിയിൽ ആദ്യ വെടിപൊട്ടിച്ച റിയൽ കശ്മീരിന് മിനിറ്റുകളുടെ ദൈർഘ്യത്തിൽ ഗോൾ മടക്കി ഗോകുലം പട്ടികയിലെ സ്ഥാനം മാറ്റമില്ലാതെ നിലനിർത്തി. ഗോകുലം 33 പോയന്റുമായി നാലാം സ്ഥാനത്തും 34 പോയന്റുമായി റിയൽ കശ്മീർ മൂന്നാമതുമാണ്.
22ാം മിനിറ്റിൽ ജെർമിയുടെ പാസ് ഗോകുലം ഗോളി ബി. ഷോറിത് സിങ്ങിനെ കടത്തി ഗോളാക്കാനുള്ള ക്രീസോയുടെ ശ്രമം പാഴായി. 27ാം മിനിറ്റിൽ ഗോകുലത്തിന്റെ ക്രിസ്റ്റി ഗോൾ പോസിറ്റിലേക്ക് നീട്ടിയടിച്ച പന്ത് ഗോളാകാതെ ക്രോസ്ബാറിൽ തട്ടി തിരിച്ചും പോന്നു.
36ാം മിനിറ്റിൽ ഗോകുലം ഫോർവേർഡുകൾ കശ്മിർ പോസ്റ്റിനു മുന്നിൽ പന്തു കൊണ്ട് അൽപ നേരം വലനെയ്ത് കളിച്ച് ക്രിസ്റ്റി ഡേവിസ് പോസ്റ്റിൻ്റെ ഇടതുമൂലയിലേക്ക് നീട്ടിയടിച്ച പന്ത് ബാറിനു താഴെ വെള്ള വരയിൽ നിന്ന കശ്മീരിൻ്റെ സിറിയൻ താരം ഷഹർ ഷഹീൻ കാലുകൊണ്ട് തള്ളി മാറ്റി സേവ് ചെയ്തു. ആദ്യപകുതിയുടെ അന്ത്യംവരെ ഗോകുലം കളിയിൽ മേധാവിത്വം പുലർത്തി.
65ാം മിനിറ്റിൽ ഗ്രൗണ്ടിൻ്റെ മധ്യഭാഗത്തുനിന്ന് ഉയർന്നു വന്ന പന്ത് ഗോകുലും ബോക്സിൽ വെച്ച് കാലുകൊണ്ടെടുത്ത ക്രിസോ ഗോളിയെ മറികടത്തി ഗോളാക്കി 1 -0 ൻ്റെ ലീഡുയർത്തി. മൂന്നു മിനിറ്റിൻ്റെ ആയുസ്സിൽ ഗോകുലം താരം നൗഫൽ കൊടുത്ത പാസ് െസെർബിയൻ താരം മദ്ജ ബബോവിച്ച് ഗോളാക്കി 1- 1 സമനിലയാക്കി. പരിക്കുകാരണം ക്യാപ്റ്റൻ അലക്സ് സാഞ്ചസ് കളിച്ചില്ല.
പതിവ് സ്റ്റാർട്ട് ലിസിറ്റിൽ നിന്ന് മാറ്റം വരുത്തി ക്യാപ്റ്റൻ അലക്സ് സാഞ്ചസിനെയും ഗോൾകീപ്പർ അവിലാഷിനെയും പകരക്കാരാക്കിയാണ് പി. അഖിലിൻ്റെ നായകത്വത്തിൽ ഗോകുലം കളിക്കിറങ്ങിയത്. ഹോം ഗ്രൗണ്ടിൽ അനസ് എടത്തൊടിക പകരക്കാരനായി ഇടം പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.