'വെള്ളമാണ് കുടിക്കേണ്ടത്'- വാർത്ത സമ്മേളനത്തിനിടെ സ്പോൺസറായ കൊക്ക കോളയുടെ പാനീയം എടുത്തുമാറ്റി കുടിവെള്ളം ഉയർത്തിപ്പിടിച്ച് റൊണാൾഡോ
text_fieldsലണ്ടൻ: യൂറോ കപ്പ് വാർത്ത സമ്മേളനത്തിനെത്തുന്നവർക്ക് കുടിക്കാൻ ഒഫീഷ്യൽ സ്പോൺസറായ കൊക്ക കോളയുടെ പാനീയം മുന്നിലെത്തുക സ്വാഭാവികം. പോർച്ചുഗലിന്‍റെ സൂപർ താരം ക്രിസ്റ്റ്യാനോ വിളിച്ച വാർത്ത സമ്മേളനത്തിലും സംഘാടകർ ശ്രദ്ധിച്ചത് ഇതുതന്നെ.
പക്ഷേ, കസേരയിലിരുന്ന താരം ആദ്യം ചെയ്തത് കൊക്ക കോള രണ്ട് കുപ്പിപാനീയം എടുത്തുമാറ്റുകയായിരുന്നു. മുന്നിൽ നിന്ന് ദൂരെ നിർത്തുക മാത്രമല്ല, കുപ്പിവെള്ളം എടുത്തുയർത്തി നീരസവും അമർഷവും സമം ചേർത്ത് ചുറ്റുംനിന്നവർക്ക് ഉപദേശം നൽകാനും റോണോ മറന്നില്ല: ''വെള്ളമാണ് കുടിക്കേണ്ടത്''. പാതി മറഞ്ഞാണെങ്കിലും ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുകയാണ്.
ഭക്ഷണ കാര്യത്തിൽ എന്നും കടുപ്പക്കാരനായ 36 കാരന് കോളകളോട് ഇഷ്ടമില്ലെന്ന നിലപാട് പരസ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തന്‍റെ മകൻ ഇതേ ഇഷ്ടം പാലിക്കാത്തതിൽ മുമ്പ് റൊണാൾഡോ പരിഭവം പങ്കുവെച്ചിരുന്നു. ''മകൻ വലിയ ലോക ഫുട്ബാളറാകുമോ എന്ന് കണ്ടറിയണം. പക്ഷേ, അവൻ കോള കുടിച്ചും ക്രിസ്പുകൾ നുണഞ്ഞും നിൽക്കുന്നത് എന്നെ അസ്വസ്ഥെപ്പടുത്തുന്നു''- എന്നായിരുന്നു അന്ന് പ്രതികരണം. തണുത്ത വെള്ളത്തിൽ മുങ്ങിനിവരാൻ ആവശ്യപ്പെട്ടാൽ അതുപോലും അവനിഷ്ടമാകുന്നില്ലെന്നും പക്ഷേ, 10 വയസ്സുകാരനായതിനാൽ തത്കാലം ക്ഷമിക്കാമെന്നുമ കൂട്ടത്തിൽ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച ഹംഗറിയുമായി കളി തുടങ്ങാനിരിക്കെയായിരുന്നു റോണോയുടെ വാർത്ത സമ്മേളനം. ജർമനിയും ഫ്രാൻസുമടങ്ങുന്ന കരുത്തരുടെ ഗ്രൂപിൽ അടുത്ത ഘട്ടത്തിെലത്താൻ ടീം നന്നായി വിയർക്കേണ്ടിവരും. ഇന്നും ഇറങ്ങാനായാൽ അഞ്ചുതവണ ഇതേ ചാമ്പ്യൻഷിപ്പിൽ ഇറങ്ങുന്ന ആദ്യ താരമാകും റൊണാൾഡോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.