ഡ്യുറൻഡ് കപ്പ്: ഗോകുലത്തിന് സമനില
text_fieldsകൊൽക്കത്ത: ഡ്യുറൻഡ് കപ്പ് കിരീടം നിലനിർത്താൻ കൊൽക്കത്തയിലെത്തിയ ഗോകുലം കേരള എഫ്.സിക്ക് ആദ്യ കളിയിൽ സമനിലക്കുരുക്ക്. ഗ്രൂപ് ഡിയിൽ ആർമി റെഡാണ് ചാമ്പ്യന്മാരെ 2-2ന് തളച്ചത്. കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കിയിരുന്നു.
ഗോകുലത്തിനായി റഹീം ഉസ്മാനു (9), ക്യാപ്റ്റൻ ശരീഫ് മുഹമ്മദ് (70-പെനാൽട്ടി) എന്നിവർ സ്കോർ ചെയ്തപ്പോൾ ആർമി റെഡിെൻറ ഗോളുകൾ പി. ജെയ്ൻ (30), ബികാശ് ഥാപ (43) എന്നിവരുടെ വകയായിരുന്നു.
ഘാന താരം ഉസ്മാനുവിെൻറ ലോങ്റേഞ്ചർ ഗോളിലൂടെ ഗോകുലമാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. എന്നാൽ, ഈ മുൻതൂക്കം മുതലാക്കാൻ ഗോകുലത്തിനായില്ല. എതിർതാരവുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ഗോളി രക്ഷിത് ദാഗർ തിരിച്ചുകയറിയത് ഗോകുലത്തിന് തിരിച്ചടിയായി. പകരം പി.എ. അജ്മൽ ഇറങ്ങി. പിന്നാലെ ജെയ്നിലൂടെ ഒപ്പംപിടിച്ച ആർമി ടീം ഇടവേളക്കുമുമ്പ് ഥാപ്പയിലൂടെ ലീഡുമെടുത്തു. രണ്ടാം പകുതിയിൽ ആക്രമിച്ചുകയറിയ ഗോകുലത്തിന് 70ാം മിനിറ്റിൽ പെനാൽട്ടി കിട്ടി.
പകരക്കാരനായെത്തിയ എല്‍വിസ് ചികറ്റാരയെ എതിർതാരം ബോക്സിൽ വീഴ്ത്തിയതിനുകിട്ടിയ സ്പോട്ട് കിക്ക് ക്യാപ്റ്റൻ ശരീഫ് മുഹമ്മദ് പിഴവില്ലാതെ വലയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.