ഡ്യൂറൻഡ് കപ്പ്: ജയത്തോടെ തുടങ്ങി ഗോകുലം; ഇന്ത്യൻ എയർ ഫോഴ്സിനെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ടു ഗോളിന്
text_fieldsകൊൽക്കത്ത: മുൻ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിക്ക് ഡ്യൂറൻഡ് കപ്പിൽ ജയത്തോടെ തുടക്കം. കൊൽക്കത്തയിൽ നടന്ന ഗ്രൂപ് സി മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് തോൽപിച്ചത്. 36ാം മിനിറ്റിൽ സൗരവും 67ൽ ശ്രീക്കുട്ടനും ഗോകുലത്തിനായി സ്കോർ ചെയ്തു.
അസമിലെ കൊക്രജാറിൽ നടന്ന ഗ്രൂപ് ഇ പോരാട്ടത്തിൽ ഡൽഹി എഫ്.സിയും ട്രിഭുവൻ ആർമിയും സമനിലയിൽ പിരിഞ്ഞു. വ്യാഴാഴ്ച ഗുവാഹതിയിൽ നടക്കുന്ന ഗ്രൂപ് ഇ മത്സരത്തിൽ ഐ.എസ്.എൽ ടീമുകളായ ചെന്നൈയിൻ എഫ്.സിയും ഹൈദരാബാദ് എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. കൊൽക്കത്തയിൽ പഞ്ചാബ് എഫ്.സി-ബംഗ്ലാദേശ് ആർമി ഗ്രൂപ് എ അങ്കവും നടക്കും. എയർഫോഴ്സിനെതിരായ കളിയിലെ ആദ്യ അവസരം നൗഫൽ ഒരുക്കി.
എന്നാൽ, നിലി പെർഡോമോയുടെ ഷോട്ട് ലക്ഷ്യംതെറ്റി. 36ാം മിനിറ്റിൽ സൗരവിന്റെ ഗോളെത്തി. പിന്നാലെ അലക്സ് സാൻഷെസിന് ലീഡ് ഇരട്ടിയാക്കാൻ ചാൻസ് കിട്ടിയെങ്കിലും നഷ്ടമായി. 67ാം മിനിറ്റിൽ സാൻഷെസിന്റെ സഹായത്തോടെ ശ്രീക്കുട്ടൻ ഗോകുലത്തിനായി സ്കോർ ചെയ്തു. വീണ്ടും സൗരവിന് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളായില്ല. ഡൽഹിക്കെതിരെ നേപ്പാൾ സംഘമായ ട്രിഭുവൻ ആർമി 39ാം മിനിറ്റിൽ ദിനേഷ് ഹെൻജനിലൂടെ മുന്നിലെത്തി. 88ാം മിനിറ്റിൽ ഗിരിഷ് ഖോസ് ല സമനില ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.