വിടില്ല ഡ്യൂറന്‍റ് കപ്പ്; ചാമ്പ്യൻ ഗോകുലം കേരള റെഡി- ടീമിനെ പരിചയപ്പെടാം
text_fieldsകോഴിക്കോട്: ഡ്യൂറന്‍റ് കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ആദ്യ അങ്കത്തിന് ഇന്ന് ബൂട്ടുകെട്ടും. മലയാളികളും, നാലു വിദേശ താരങ്ങളും അടങ്ങുന്ന ശക്തമായ ടീമുമായാണ് കേരള ടീം പോരിനിറങ്ങുന്നത്. വൈകീട്ട് മൂന്നിന് ആർമി റെഡ് ടീമിന് എതിരെയാണ് മത്സരം. വൈകുന്നേരം മൂന്ന് മണിക്ക് കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലാണ് കളി.
ഗ്രൂപ്പ് ഡി യിൽ ആദ്യ മത്സരത്തിൽ ആസ്സാം റൈഫിൾസിനെ 4 - 1 ആർമി റെഡ് തോൽപിച്ചിരിന്നു. ഇരു ടീമുകൾക്കും പുറമെ ഹൈദരാബാദ് എഫ്.സി ഇതേ ഗ്രൂപിലുണ്ട്. ഗ്രൂപിലെ ആദ്യ രണ്ടു സ്ഥാനക്കാർ നോകൗട്ടിൽ പ്രവേശിക്കും.
കഴിഞ്ഞ വർഷത്തെ പോലെ യുവ കളിക്കാർക്ക് അവസരം നൽകുന്ന രീതിയിലാണ് ഗോകുലം സ്‌ക്വാഡ് തിരഞ്ഞെടുത്തത്. ഗോകുലത്തിന്‍റെ റിസേർവ് ടീമിൽ നിന്നും മധ്യനിരക്കാരായ റിഷാദ് പി.പി, അഭിജിത് കെ എന്നിവരെ ഈ വർഷം സീനിയർ ടീമിലേക്കു എടുത്തിട്ടുണ്ട്. 12 കേരള താരങ്ങളിൽ, 11 പേരും മലബാറിൽ ഉള്ളവരാണ്. ഐ ലീഗ് വിജയികളായ ടീമിൽ നിന്നും 11 കളിക്കാരെ നിലനിർത്തുകയും ചെയ്‌തു. അഫ്ഘാൻ താരവും ക്യാപ്റ്റനുമായ മുഹമ്മദ് ഷെരീഫിന്‍റെ കരാർ പുതുക്കുകയും, അമിനോ ബൗബാ, ചിസം എൽവിസ് ചിക്കത്താറ, റഹീം ഒസുമാനു എന്നീ വിദേശ താരങ്ങളെയും സൈൻ ഗോകുലം ഈ വർഷം ക്ലബിലെത്തിക്കുകയും ചെയ്തു. വൻ നിരയുമായി കിരീടം നിലനിർത്താനാവുമെന്നാണ് കോച്ച് വിൻസെൻസോ ആൽബർട്ടോയുടെ പ്രതീക്ഷ.
ഡ്യൂറൻഡ് സ്‌ക്വാഡ്:
ഗോൾകീപ്പർ: രക്ഷിത് ദാഗർ, അജ്മൽ പി.എ, വിഗ്നേശ്വരൻ ഭാസ്കരൻ
പ്രതിരോധനിരക്കാർ: അമിനോ ബൗബാ, അലക്സ് സജി, പവൻ കുമാർ, മുഹമ്മദ് ജാസിം, മുഹമ്മദ് ഉവൈസ്, ദീപക് സിംഗ്, അജിൻ ടോം
മധ്യനിര: എമിൽ ബെന്നി, മുഹമ്മദ് റഷീദ്, ഷെരീഫ് മുഹമ്മദ്, സോഡിങ്ലിയാന, റിഷാദ് പി.പി, അഭിജിത് കെ, ചാൾസ് ആനന്ദരാജ്
ഫോർവേഡ്സ്: ചിസം എൽവിസ് ചിക്കത്താറ, റഹീം ഒസുമാനു, ജിതിൻ എം എസ്, റൊണാൾഡ് സിംഗ്, സൗരവ്, ബെന്നസ്റ്റാൻ, താഹിർ സമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.