ബർത്ത് ഡേ ആഘോഷം ഗോളാക്കി ആൻസു ഫാറ്റി; ബാഴ്സക്ക് യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരില്ല!
text_fieldsകിയിവ്: കഴിഞ്ഞ ഞായറാഴ്ചയാണ് ബാഴ്സയുടെ കൗമാര താരം ആൻസു ഫാറ്റി 19ാം പിറന്നാൾ ആഘോഷിച്ചത്. ബർത്ത് േഡ സെലിബ്രേഷൻ താരം പൂർത്തിയാക്കിയത് ചാമ്പ്യൻസ് ലീഗിൽ ടീമിനായി നിർണായക ഗോൾ നേടിയാണ്. തകർന്ന് തരിപ്പണമായ ടീമിനെ ഒറ്റക്ക് നെഞ്ചിലേക്ക് ഈ കൗമാരക്കാരൻ നയിച്ചു. ഡെയ്നാമോ കിയിവിനെതിരായ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ട് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സയുടെ ജയം. ദുർബല ടീമിനെതിരെ ഒരു ഗോളിൽ ജയിച്ചത് വലിയ നേട്ടമല്ലെങ്കിലും നിലവിലെ ബാഴ്സക്ക് ഈ ജയം 'ആനക്കാര്യ'മാണ് !
സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിൽ 70ാം മിനിറ്റിലാണ് അൻസു ഫാത്തി ഗോൾ നേടിയത്. ഡിപായും ഡിജോങും ബുസ്ക്കറ്റ്സും അടങ്ങുന്ന ടീം ഇപ്പോഴും ഈ സ്പാനിഷ് കൗമാര താരത്തെ ആശ്രയിച്ചാണ് നീങ്ങുന്നത്.
ആദ്യ റൗണ്ടിൽ തന്നെ പുറത്തായി യൂറോപ്പ ലീഗ് കളിക്കേണ്ടിവരുമെന്ന ഭീതിയിൽ നിന്ന് ബാഴ്സലോണ താൽക്കാലികമായി രക്ഷപ്പെട്ടു. ബയേണിന് പിന്നിൽ ആറു പോയന്‍റുമായി ബാഴ്സ രണ്ടാമതുണ്ട്. നാലുപോയന്‍റുള്ള ബെൻഫിക്ക മൂന്നാമതും കിയിവ് ഒരു പോയന്‍റുമായി നാലാമതും. ബെൻഫിക്കയോടും ബയേണിനോടുമുള്ള അടുത്ത രണ്ടു മത്സരങ്ങൾ ബാഴ്സക്ക് നിർണായകമാണ്.
മോശം പ്രകടനത്തെ തുടർന്ന് നേരത്തെ കോച്ച് റൊണാൾഡ് കൂമാനെ മാനേജ്മെന്റ് പുറത്താക്കിയിരുന്നു. പുതിയ കോച്ച് എത്തുന്നതുവരെ സഹ പരിശീലകൻ സെർജി ബാർയുവാന്‍റെ കീഴിലാണ് കറ്റാലന്മാർ കളിക്കിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.