ഇൗസ്റ്റ്ബംഗാളിന് പ്രതിസന്ധിയുടെ പിറന്നാൾ
text_fieldsനൂറ്റാണ്ട് തികഞ്ഞ ഇൗസ്റ്റ്ബംഗാളിന് പ്രതിസന്ധിയുടെ പിറന്നാളാണിത്. െഎ.എസ്.എൽ മോഹത്തിനിടെ നിലനിൽപ് തന്നെ പ്രതിസന്ധിയിലായ കാലം
1920 ആഗസ്റ്റ് ഒന്ന്: ഇന്ത്യൻ ഫുട്ബാളിന് രക്തവും ജീവനും പകർന്ന ഒരു വികാരത്തിെൻറ തറക്കല്ലിടലിെൻറ ദിനമായിരുന്നു. ഇൗസ്റ്റ് ബംഗാൾ എന്ന കൊൽക്കത്ത കൊമ്പന്മാർക്ക് ഇന്നലെയായിരുന്നു 100ാം പിറന്നാൾ. കഴിഞ്ഞ വർഷം ഇേത ദിനം തുടക്കം കുറിച്ച ശതാബ്ദി ആഘോഷങ്ങൾ ഒരു വർഷത്തിനൊടുവിൽ ഉത്സവമാക്കി സമാപിക്കാനായിരുന്നു ഇൗസ്റ്റ് ബംഗാൾ ക്ലബ് മാനേജ്മെൻറിെൻറയും ദശലക്ഷം വരുന്ന ആരാധകരുടെയും സ്വപ്നം. പക്ഷേ, കോവിഡ് 19ൽ എല്ലാം പൊലിഞ്ഞു. ചുവപ്പും മഞ്ഞയും നിറംകൊണ്ട് മണ്ണും ആകാശവും ഹോളിതീർക്കേണ്ട നൂറാം പിറന്നാളിന് കൊൽക്കത്ത ശാന്തമാണ്. ആഘോഷങ്ങളും, റാലികളും ഒന്നുമില്ല.
ക്ലബിെൻറ പിറവി
നൂറാം വാർഷികം ആഘോഷിക്കുേമ്പാൾ ഒാർക്കേണ്ട ഒരു കാര്യമുണ്ട്. ചെറു വാശിയിൽ മൂന്നും ദിവസം കൊണ്ട് പിറെന്നാരു ക്ലബാണ് നൂറ്റാണ്ട് പിന്നിട്ടത്.
1911ൽ ബ്രിട്ടീഷ് സൈനികരുടെ ടീമായ ഇൗസ്റ്റ് യോർക്ഷെയർ റെജിമെൻറിനെ തോൽപിച്ച് െഎ.എഫ്.എ ഷീൽഡ് കിരീടം നേടിയ മോഹൻ ബഗാനായിരുന്നു ആദ്യകാലങ്ങളിൽ ഇന്ത്യൻ ഫുട്ബാളിലെ ഹീറോ. കാൽപന്തിനെ സ്വാതന്ത്ര്യപോരാട്ടത്തിെൻറ കളിമുറ്റമാക്കാൻ ബഗാൻ ബ്രിട്ടീഷ് പട്ടാളത്തിനെതിരെ നേടിയ വിജയം വഴിവെച്ചു. ഇതിനിടെയാണ് 1920 ജൂലൈ 28ന് കൂച്ച്ബിഹാർ കപ്പിൽ മോഹൻ ബഗാൻ -ജൊറാബഗാൻ ക്ലബ് മത്സരമെത്തുന്നത്. ജൊറബഗാെൻറ പ്രശസ്തനായ പ്രതിരോധ താരം സൈലേഷ് ബോസിനെ മത്സരത്തിെൻറ െപ്ലയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയത് പൊട്ടിത്തെറിക്ക് കാരണമായി. വിശദീകരണമില്ലാതെ ഒഴിവാക്കിയ നടപടിയെ ജൊറബഗാൻ വൈസ്പ്രസിഡൻറ് സുരേഷ് ചന്ദ്ര ചൗധരി ചോദ്യം ചെയ്തു. പക്ഷേ, കോച്ച് വഴങ്ങിയില്ല. കളി നടന്നു, സൈലേഷ് ബോസ് പുറത്തു തന്നെ. മത്സരം അവസാനിച്ചതിനു പിന്നാലെ സുരേഷ് ചൗധരിയും, മറ്റ് മൂന്നു പേരും ജോറബഗാൻ വിട്ട് മൂന്നാം ദിനം പുതിയ ക്ലബ് രൂപവത്കരിച്ചു. അതായിരുന്നു ഇൗസ്റ്റ് ബംഗാൾ. സേന്താഷ് മഹാരാജാവിെൻറ ആശീർവാദത്തോടെയായിരുന്നു ക്ലബിെൻറ പിറവി.പിന്നെ രചിച്ചത് ഇന്ത്യൻ ഫുട്ബാളിലെ തുല്ല്യതയില്ലാത്ത ചരിത്രം.
ആശങ്കയുടെ 100 പിറന്നാൾ
കൊൽക്കത്ത ഫുട്ബാളിൽ നിർണായകമാണ് ഇൗ വർഷം. തലമുറകളായി അവർ ഭിന്നിച്ചതും പോരടിച്ചതും കൊൽക്കത്തയിൽ ഒരു സ്റ്റേഡിയം പങ്കിടുന്ന രണ്ട് ക്ലബുകളുടെ പേരിലായിരുന്നു. ഇൗസ്റ്റ് ബംഗാളും മോഹൻ ബഗാനും. െഎ ലീഗിലും കൊൽക്കത്ത ലീഗിലും ഏറ്റുമുട്ടിയ ഇൗ രണ്ടു ടീമുകൾ ഇൗവർഷം രണ്ടുവഴിയിലേക്ക് പിരിഞ്ഞിരിക്കുന്നു. 130 വർഷം പഴക്കമുള്ള ബഗാൻ, ഇന്ത്യൻ സൂപ്പർ ലീഗിലൂടെ പിറവിയെടുത്ത എ.ടി.കെയുമായി ലയിച്ച് 'എ.ടി.കെ മോഹൻ ബഗാനായി' മാറിയപ്പോൾ, െഎ.എസ്.എല്ലിൽ ബഗാനെക്കാൾ മുന്നേ എത്തുമെന്ന് ഉറപ്പിച്ച ഇൗസ്റ്റ് ബംഗാളിെൻറ പദ്ധതികളാണ് ചീറ്റിപ്പോയത്. ഇതിനിടെയാണ് ക്ലബ് സ്പോൺസർമാരായ 'ക്വസ് കോർപറേഷനുമായുള്ള' പിണക്കം. മൂന്നു വർഷത്തെ കരാർ മേയ് 31ഒാടെ അവസാനിപ്പിച്ച 'ക്വസ്' ക്ലബുമായി വഴിപിരിഞ്ഞു.
െഎ.എസ്.എല്ലിൽ കാണുമോ?
സ്പോൺസർമാരില്ല, കാശില്ല, മികച്ച കളിക്കാരുമില്ല. എങ്കിലും രക്ഷകരായി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ഇൗസ്റ്റ് ബംഗാൾ. ഫ്രാഞ്ചൈസി തുകയായ 15 കോടി ഉൾപ്പെടെ 40 കോടിയാണ് ഒരു െഎ.എസ്.എൽ സീസൺ നടത്തിപ്പ് ബജറ്റ്. ആഗസ്റ്റ് 31 വരെ െഎ.എസ്.എല്ലിലേക്ക് തങ്ങളുടെ വാതിൽ തുറന്നിട്ടതായി ഇൗസ്റ്റ് ബംഗാൾ അസി. ജനറൽ സെക്രട്ടറി ശാന്തി രഞ്ജൻ ദാസ് ഗുപ്തയും പറയുന്നു. ബഗാെൻറ ബദ്ധവൈരികൾ എന്ന നിലയിൽ ഇൗസറ്റ് ബംഗാളിനെയും െഎ.എസ്.എൽ സംഘാടകർ സ്വാഗതം ചെയ്യുന്നുണ്ട്. കാവിൻ ലോബോ, സെഹ്നാജ് സിങ്, ബികാഷ് ജെയ്റു, ബൽവന്ത് സിങ്, ഇറാൻ വിങ്ങർ ഒമിദ് സിങ് എന്നിവരുമായി കരാറിൽ ഒപ്പുവെച്ചതും െഎ.എസ്.എല്ലിൽ കളിക്കും എന്ന ഗ്യാരണ്ടിയിലാണ്. െഎ.എസ്.എല്ലിൽ കളിച്ചില്ലെങ്കിൽ ക്ലബ് വിടാം എന്ന ഉപാധിയും വെച്ചിട്ടുണ്ട്. സ്പോൺസർമാർ എത്തിയില്ലെങ്കിലും 12 കോടി ചെലവുള്ള െഎ ലീഗിലും ഇൗസ്റ്റ് ബംഗാൾ ഉണ്ടാവില്ലേ എന്ന ചോദ്യത്തിന് ദാസ് ഗുപ്തയുടെ മറുപടി ഇങ്ങനെ -'നൂറ് വർഷം ഞങ്ങൾ അതിജീവിച്ചു. ഇൗസ്റ്റ് ബംഗാൾ മരിക്കില്ല. ഇന്ത്യയിലും പുറത്തുമായി പടർന്ന ദശലക്ഷം ആരാധകരാണ് ഞങ്ങളുടെ കരുത്ത്. ഇൗ ദുർഘട കാലവും ഞങ്ങൾ മറികടക്കും'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.