ഇന്ത്യൻ എൽ ക്ലാസികോയിൽ മോഹൻ ബഗാൻ; ഈസ്റ്റ്ബംഗാളിനെ 2-0ത്തിന് വീഴ്ത്തി
text_fieldsവാസ്കോ: ഐ.എസ്.എല്ലിൽ കാത്തിരുന്ന ഇന്ത്യൻ എൽ ക്ലാസികോയിൽ മോഹൻ ബഗാൻതന്നെ കേമന്മാർ. ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് എ.ടി.കെ മോഹൻ ബഗാൻ തുടർച്ചയായ രണ്ടാം വിജയം നേടി.
ആദ്യ പകുതിയിൽ എതിരാളിയെ കളിക്കാൻ വിട്ട്, രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കിയായിരുന്നു ബഗാൻ ആക്രമണം. കളിയുടെ 49ാം മിനിറ്റിൽ റോയ് കൃഷ്ണയും 85ാം മിനിറ്റിൽ മൻവീർ സിങ്ങുമാണ് വിജയ ഗോളുകൾ നേടിയത്.
സീസണിൽ ബഗാെൻറ രണ്ടാം മത്സരമായിരുന്നു ഇത്. ഈസ്റ്റ് ബംഗാളിന് സൂപ്പർ ലീഗിലേക്കുള്ള അരങ്ങേറ്റവും. സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണക്കൊപ്പം കഴിഞ്ഞ സീസണിലെ കൂട്ടാളിയായ ഡേവിഡ് വില്യംസിനെയാണ് കോച്ച് അേൻറാണിയോ ഹബാസ് പരീക്ഷിച്ചത്. ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ച എഡുഗാർഷ്യക്ക് ബെഞ്ചിലും ഇടം നൽകിയില്ല.
ആൻറണി പിൽകിങ്ടൺ, ബൽവന്ത് സിങ് എന്നിവരിലൂടെ തുടങ്ങിയ ഈസ്റ്റ് ബംഗാൾ മുന്നേറ്റത്തെ ടിരി, പ്രിതം കോട്ടൽ, സന്ദേശ് ജിങ്കാൻ എന്നിവരടങ്ങിയ ബഗാൻ പ്രതിരോധം മനോഹരമായി ചെറുത്തുനിന്നു. ഗോളി അരിന്ദം ഭട്ടാചര്യയും മികച്ച ഫോമിലായിരുന്നു. ഒന്നാം പകുതിയിൽ ബൽവന്തിെൻറയും പിൽകിങ്ടണിെൻറയും അരഡസൻ അവസരങ്ങളെങ്കിലും ബഗാൻ പ്രതിരോധം അരിഞ്ഞിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.