പീറ്റർ ചെക്കിന് ശേഷം ചെൽസിക്ക് ലഭിച്ച 'മിസ്റ്റർ ക്ലീൻ' -എഡ്വേർഡോ മെൻഡി
text_fieldsലണ്ടൻ: ആഫ്രിക്കൻ ഫുട്ബാളിെൻറ നഴ്സറിയായ സെനഗാളിൽനിന്നുള്ള പുത്തൻ താരോദയമാണ് ചെൽസി ഗോൾ കീപ്പർ എഡ്വേർഡോ മെൻഡി. ചാമ്പ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദത്തിൽ കരിം ബെൻസേമയുടെ ഗോളെന്നുറപ്പിച്ച ഒരു ഹെഡർ പറന്നുയർന്ന് ഒറ്റകൈകൊണ്ട് തട്ടിത്തെറിപ്പിച്ച മെൻഡിയുടെ നീക്കത്തിൽതന്നെയുണ്ട് പ്രതിഭയുടെ വിസ്മയം.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇംഗ്ലീഷ് ഫുട്ബാളിലെ ചുറ്റുവട്ടങ്ങളിൽ ഉയർന്നു കേൾക്കുന്നുണ്ട് മെൻഡിയുടെ കഥകൾ. കെപ അരിസബലാഗയും, വില്ലി കബല്ലെറോയും കാത്തുസൂക്ഷിച്ച വലക്ക് മുന്നിലേക്കാണ് ഇൗ 29കാരൻ ഫ്രാൻസിൽനിന്നും പറന്നിറങ്ങുന്നത്.
ഫ്രഞ്ച് ലീഗ് ക്ലബ് റെന്നസിൽനിന്നും കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം ചെൽസിയിലെത്തിയ മെൻഡിക്ക് ലീഗ് കപ്പിലായിരുന്നു തുടക്കം. ആദ്യ കളിയിൽ പെനാൽറ്റിയിൽ തോറ്റെങ്കിലും അടുത്ത മാസം പ്രീമിയർ ലീഗിൽ അരേങ്ങറ്റം കുറിച്ചു. തുടർന്ന് തുടർച്ചയായി മൂന്ന് ലീഗ് മാച്ചിൽ ക്ലീൻ ഷീറ്റ്. 2004ൽ പീറ്റർ ചെക്കിനു ശേഷം ചെൽസിയിൽ അതൊരു ആദ്യ സംഭവമായിരുന്നു.
ചാമ്പ്യൻസ് ലീഗിലും അതേ പ്രകടനം തുടർന്നു. പതിറ്റാണ്ടിനിടെ അഞ്ചു കളിയിൽ ചെൽസിയുടെ ക്ലീൻഷീറ്റുമായി എഡ്വേർഡോ മെൻഡി ബെഞ്ചിൽനിന്ന് കയറി മുൻനിരയിലായി. അരിസബലാഗയും വില്ലി കബല്ലെറോയും കോച്ചിെൻറ ഗുഡ്ബുക്കിന് പുറത്ത്.
പൊതുവെ ആഫ്രിക്കൻ ഗോൾകീപ്പർമാരിൽ വിശ്വാസമില്ലാത്ത ഇംഗ്ലണ്ടിൽ മെൻഡിയുടെ വരവും പ്രകടനവും സംഭവബഹുലംതന്നെയായി. ഇപ്പോൾ ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുേമ്പാൾ 11 കളിയിൽ എട്ട് ക്ലീൻഷീറ്റുകളാണ് മെൻഡിയുടെ നേട്ടം.
അതാവെട്ട, ഇംഗ്ലീഷ് ക്ലബുകളുടെ കാര്യത്തിൽ റെക്കോഡും. വഴങ്ങിയതാവെട്ട വെറും മൂന്ന് ഗോളുകൾ മാത്രം. ഇനി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി നേരിടുന്ന ഏറ്റവും വലിയ തലവേദനയും ഗോൾപോസ്റ്റിനു കീഴെ വന്മതിൽ പോലെ പടർന്നു നിൽക്കുന്ന ഇൗ ആറടി ആറിഞ്ചുകാരൻ തന്നെയാവും.
മുൻ ചെൽസി ഗോൾ കീപ്പറും ടെക്നിക്കൽ അഡ്വൈസറുമായ പീറ്റർ ചെക്കാണ് റെന്നസിൽ നിന്നും ഇൗ സെനഗാളുകാരനെ ചെൽസിയിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.