അതിരുകടക്കുന്നു!; എംബാപ്പെയുടെ മുഖമുള്ള പാവയുമായി വിക്ടറി പരേഡ്; താരത്തെ പരിഹസിച്ച് വീണ്ടും മാർട്ടിനെസ്
text_fieldsഖത്തർ ലോകകപ്പിൽ അർജന്‍റീനയുടെ ഹീറോ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസായിരുന്നു. ഷൂട്ടൗട്ടിലടക്കം താരത്തിന്‍റെ സൂപ്പർ സേവുകളാണ് ടീമിന്‍റെ വിശ്വകിരീടത്തിലേക്കുള്ള യാത്രയിൽ നിർണായകമായത്.
എന്നാൽ, മാര്‍ട്ടിനെസിന്‍റെ എംബാപ്പെ പരിഹാസം തുടരുകയാണ്. ബ്വേനസ് ഐറിസിലെ വിക്‌ടറി പരേഡില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയും കൈയിൽ പിടിച്ച് നിൽക്കുന്ന മിർട്ടിനെസിന്‍റെ ചിത്രം പുറത്തുവന്നു. പാവയുടെ മുഖത്തിന്‍റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രമാണ് ഒട്ടിച്ചിരിക്കുന്നത്. പിന്നാലെ താരത്തിന്‍റെ ആഘോഷം അതിരുകടന്നുപോയെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി.
നേരത്തെ, അര്‍ജന്‍റീന ഡ്രസിങ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ മാർട്ടിനെസ് ആവശ്യപ്പെടുന്നതും വിവാദമായിരുന്നു. ഇതിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. മത്സരത്തിന്‍റെ ആദ്യ 80 മിനിറ്റ് വരെ അര്‍ജന്‍റീന മുന്നിലായിരുന്നെങ്കിലും എംബാപ്പെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഫ്രാന്‍സിനെ ഒപ്പമെത്തിക്കുകയായിരുന്നു. ഫ്രാന്‍സ് പരാജയപ്പെട്ടെങ്കിലും ഹാട്രിക്കുമായി ഫൈനലിലെ സൂപ്പർതാരം എംബാപ്പെയായിരുന്നു.
മൂന്നു പെനാൽറ്റിയടക്കം നാലു തവണയാണ് എംബാപ്പെ പന്ത് വയലിലെത്തിച്ചത്. ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയ ശേഷം മാർട്ടിനെസ് ഗൗളുമായി ആഘോഷിച്ചതും വിവാദത്തിലായിരുന്നു. വിക്ടറി പരേഡിനിടെ അർജന്‍റീന ആരാധകർ എംബാപ്പെയുടെ കോലം കത്തിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.