ഫോസ്ബർഗ് പെനാൽറ്റിയിൽ െസ്ലാവാക്യയെ വീഴ്ത്തി പ്രീ ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി സ്വീഡൻ
text_fieldsസെൻറ് പീറ്റേഴ്സ്ബർഗ്: ആദ്യ കളിയിൽ സ്പെയിനുമായി സമനില നേടിയ സ്വീഡൻ രണ്ടാം മത്സരത്തിൽ വിജയവുമായി യൂറോ കപ്പ് പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി. ഗ്രൂപ് ഇയിൽ സ്ലെവാക്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വീഡൻ കീഴടക്കിയത്. ഇതോടെ സ്വീഡന് നാലു പോയൻറായി. ആദ്യ കളിയിൽ ജയിച്ചിരുന്ന സ്ലൊവാക്യക്ക് മൂന്നു പോയൻറുള്ളതിനാൽ നോക്കൗട്ട് പ്രതീക്ഷ അസ്തമിച്ചിട്ടില്ല. ഒരു പോയൻറുള്ള സ്പെയിനും പോയൻറില്ലാത്ത പോളണ്ടുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 77ാം മിനിറ്റിൽ എമിൽ ഫോസ്ബർഗ് ആണ് പെനാൽറ്റിയിൽ നിർണായക ഗോൾ കുറിച്ചത്. സ്വീഡിഷ് താരം റോബിൻ ക്വയ്സണെ െസ്ലാവാക്യൻ ഗോൾകീപർ മാർട്ടിൻ ദുബ്രാവ്സ്ക വീഴ്ത്തിയതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്.
സ്പെയിനുമായുള്ള കളിയിൽ പന്ത് നിയന്ത്രണത്തിൽ ഏറെ പിറകിലായിട്ടും സമനില പൊരുതി നേടിയ സ്വീഡൻ ഇത്തവണയും അക്കാര്യത്തിൽ പിറകിലായിരുന്നു (41 ശതമാനം). എന്നാൽ, ആക്രമണത്തിൽ മുന്നിൽനിന്ന മഞ്ഞപ്പട 13 ഷോട്ടുകൾ പായിച്ചു. അതിൽ നാലെണ്ണം ഗോൾപോസ്റ്റിന് നേരെ തിരിച്ചുവിടുകയും ചെയ്തു. അതേസമയം, സ്ലൊവാക്യക്ക് പത്തിൽ ഒന്നു പോലും ലക്ഷ്യത്തിനുനേരെ തിരിച്ചുവിടാനായില്ല.
കാര്യമായ അവസരങ്ങൾ പിറക്കാതെ പോയ ആദ്യപകുതിക്കുശേഷമാണ് കളി ചൂടുപിടിച്ചത്. മുന്നേറിക്കളിച്ച സ്വീഡെൻറ രണ്ടു ഷോട്ടുകൾ സ്ലൊവാക്യ ഗോളി മാർട്ടിൻ ഡുബ്രുവ്ക രക്ഷപ്പെടുത്തിയതിനുപിന്നാലെ ഗോളിയുടെതന്നെ പിഴവിൽ സ്വീഡന് പെനാൽറ്റി. പന്തുമായി ബോക്സിൽ കയറിയ പകരക്കാരൻ റോബിൻ ക്വയ്സണിനെ ഡുബ്രുവ്ക ഗത്യന്തരമില്ലാതെ വീഴ്ത്തുകയായിരുന്നു. ഫോസ്ബർഗിെൻറ വലങ്കാലൻ പെനാൽറ്റി ഇടത്തോട്ട് ചാടിയ ഡുബ്രുവ്കക്ക് പിടികൊടുക്കാതെ വലക്കണ്ണികളിൽ തൊട്ടു.
വിജയിച്ചിരുന്നുവെങ്കിൽ നോക്കൗട്ട് പ്രവേശം അനായാസമായിരുന്നിടത്താണ് െസ്ലാവാക്യ കലമുടച്ചത്. ഗ്രൂപ് ഇയിലെ അവസാന മത്സരങ്ങളിൽ സ്പെയിൻ െസ്ലാവാക്യയെയും സ്വീഡൻ പോളണ്ടിനെയും നേടിരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.