യൂറോ യോഗ്യത: ഇംഗ്ലണ്ടിനും ഫ്രാൻസിനും ജയം
text_fieldsലണ്ടൻ: യൂറോ 2024 യോഗ്യത മത്സരത്തിൽ ഉത്തര മാസിഡോണിയക്കെതിരെ ഇംഗ്ലണ്ടിന് വൻജയം. എതിരില്ലാത്ത ഏഴു ഗോൾ ജയവുമായാണ് ഇംഗ്ലീഷുകാർ അപരാജിത യാത്ര തുടർന്നത്. ബുകായോ സാക (39, 47, 51) ഹാട്രിക്കുമായി നിറഞ്ഞ കളിയിൽ ഹാരി കെയ്ൻ 29ാം മിനിറ്റിലും 73ാം മിനിറ്റിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചും രണ്ടു വട്ടം സ്കോർ ചെയ്തു. മാർകസ് റാഷ്ഫോഡും (45) കാൽവിൻ ഫിലിപ്സും (64) ഓരോ ഗോളും നേടി. ഗ്രൂപ് ‘സി’യിൽ നാലിൽ നാലു മത്സരങ്ങളും ജയിച്ച് 12 പോയന്റോടെ ഒന്നാമതാണ് ഇംഗ്ലണ്ട്. ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിന് ഗ്രീസിനെയും തോൽപിച്ചു.
സൂപ്പർ താരം കിലിയൻ എംബാപ്പെ 55ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വിജയമൊരുക്കി. ഗ്രൂപ് ‘ബി’യിൽ നാലാം ജയവുമായി 12 പോയന്റോടെ ഒന്നാം സ്ഥാനത്തുണ്ട് ഫ്രഞ്ചുകാർ. മറ്റു മത്സരങ്ങളിൽ അയർലൻഡ് റിപ്പബ്ലിക് 3-0ത്തിന് ജിബ്രാൾട്ടറിനെയും തുർക്കി 2-0ത്തിന് വെയ്ൽസിനെയും കസാഖ്സ്താൻ 1-0ത്തിന് വടക്കൻ അയർലൻഡിനെയും ഇസ്രായേൽ 2-1ന് അൻഡോറയെയും ബെലറൂസ് 2-1ന് കൊസോവയെയും പരാജയപ്പെടുത്തിയപ്പോൾ സ്ലൊവീനിയയും ഡെന്മാർക്കും 1-1നും സ്വിറ്റ്സർലൻഡും റുമേനിയയും 2-2നും സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.