ഡെൻമാർക്ക് ഗോളിക്കെതിരായ ലേസറാക്രമണം; ഇംഗ്ലണ്ടിന് 26 ലക്ഷം രൂപ പിഴയിട്ട് യുവേഫ
text_fieldsയൂറോ കപ്പിലെ രണ്ടാം സെമിയിൽ ഇംഗ്ലീഷ് പടയോട്ടത്തെ ഒറ്റക്കു തടഞ്ഞുനിർത്തി കളി അധിക സമയത്തേക്ക് നീട്ടിയ ഡാനിഷ് ഗോളി കാസ്പർ ഷ്മിഷേലിനെതിരെയുണ്ടായ ലേസർ ആക്രമണവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിന് 30000 യൂറോ (26 ലക്ഷം രൂപ) പിഴയിട്ട് യുവേഫ. ഗോളിയുടെ ശ്രദ്ധതിരിക്കാൻ വേണ്ടി ഒരു ഇംഗ്ലണ്ട് ആരാധകനായിരുന്നു മുഖത്തേക്ക് ലേസറിച്ചത്. 102ാം മിനിറ്റിൽ റഹീം സ്റ്റെർലിങ് പെനാൽറ്റി ബോക്സിൽ വീണതിന് ലഭിച്ച പെനാൽറ്റി എടുക്കാൻ ഹാരി കെയ്ൻ കാത്തുനിൽക്കുേമ്പാഴായിരുന്നു വലക്കു മുന്നിൽ ഷ്മിഷേലിനെ ലക്ഷ്യമിട്ടുള്ള ആരാധകെൻറ ലേസറാക്രമണം.
മുഖത്ത് ഒന്നിലേറെ തവണ വെളിച്ചം തെളിഞ്ഞിട്ടും മനസ്സുറപ്പിച്ച് വല കാത്ത താരം പെനാൽറ്റി തടുത്തിട്ടെങ്കിലും റീബൗണ്ടിൽ ഗോളാകുകയായിരുന്നു. ഈ പെനാൽറ്റി അനുവദിച്ചതിനെ ചൊല്ലിയും വ്യാപക വിമർശനമുയർന്നിരുന്നു. സ്റ്റെർലിങ് ഫൗളിൽ വീണതല്ലെന്നും അഭിനയമാണെന്നുമായിരുന്നു പരാതി. അതേ മുന്നേറ്റം പെനാൽറ്റി ബോക്സിലേക്ക് കടക്കുംമുമ്പ് മൈതാനത്ത് രണ്ടാമതൊരു പന്ത് കണ്ടതും വിവാദമായി. ഇത്തരം സാഹചര്യങ്ങളിൽ കളി നിർത്തണമെന്നാണ് നിയമമെന്നും അതുണ്ടായില്ലെന്നുമാണ് ആക്ഷേപം.
പതിനായിരങ്ങൾ ഒത്തുകൂടിയ വെംബ്ലി മൈതാനത്ത് ഡെന്മാർക്കിന്‍റെ ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഇംഗ്ലീഷ് ആരാധകർ കൂവിവിളിച്ചതിനും ചേർത്താണ് 26 ലക്ഷം രൂപ പിഴയെന്നും യുവേഫ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.