വെംബ്ലിയിൽ ഇംഗ്ലീഷുകാരെ പിടിച്ചുകെട്ടി സ്കോട്ലൻഡ്; ക്രൊയേഷ്യക്ക് ചെക് സമനില
text_fieldsഗ്ലാസ്ഗൗ: യൂറോ കപ്പിൽ ഗോൾ വരൾച്ചയുടെ ദിനം. ഇംഗ്ലണ്ടും സ്കോട്ലൻഡും തമ്മിലെ മത്സരത്തിൽ അവസരങ്ങളേറെ സൃഷ്ടിച്ച് മുന്നിൽനിന്ന ഇംഗ്ലീഷ് പടയെ അയൽക്കാർ പൂട്ടിയപ്പോൾ ലോകകപ്പ് റണ്ണേഴ്സായ ക്രൊയേഷ്യയെ ചെക് റിപ്പബ്ലികാണ് പിടിച്ചുകെട്ടിയത്. ആദ്യ മത്സരത്തിൽ ഒരു ഗോളും പിറക്കാതെ പോയപ്പോൾ രണ്ടാമത്തേതിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
കാൽലക്ഷത്തോളം കാണികൾ ഒഴുകിയെത്തിയ വെംബ്ലിയിൽ അതിവേഗ നീക്കങ്ങളുമായി മുന്നിൽനിന്ന ഇംഗ്ലണ്ട് പക്ഷേ, അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്നതിൽ പരാജയമായി. മറുവശത്ത് ആദ്യ കളിയിൽ ചെക് റിപ്പബ്ലികിനോടേറ്റ പരാജയത്തിൽനിന്ന് മധുരമായി തിരിച്ചുവന്ന സ്കോട്ലൻഡ് വിടാതെ ചെറുത്തുനിന്നതോടെ ഇരുപാതിയിലും ഗോൾ വീണില്ല.
രണ്ടാമത്തെ മത്സരത്തിൽ ചെക് റിപ്പബ്ലിക്കിന് വേണ്ടി പാട്രിക് ഷിക്കും ക്രൊയേഷ്യക്കായി ഇവാൻ പെരിസിച്ചും വലകുലുക്കിയാണ് സമനില സമ്മാനിച്ചത്. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയ മത്സരത്തിൽ മുൻതൂക്കം ചെക് റിപ്പബ്ലിക്കിനായിരുന്നു. കൂടുതൽ അവസരം ലഭിച്ചതും ആദ്യം വല കുലുക്കിയതും ചെക് റിപ്പബ്ലിക് ആയിരുന്നു.
37ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ പാട്രിക് ഷിക്കാണ് ചെക്ക് ടീമിനെ മുന്നിലെത്തിച്ചത്. ക്രൊയേഷ്യന്‍ ബോക്‌സില്‍ ഡെയാന്‍ ലോവ്റെൻ, പാട്രിക് ഷിക്കിെൻറ മുഖത്തിടിച്ചതിനാണ് പെനാൽട്ടി വിധിച്ചത്. വാർ പരിശോധിച്ച ശേഷമാണ് റഫറി പെനാൽട്ടിയിലേക്ക് വിരൽ ചൂണ്ടിയത്. ക്രൊയേഷ്യൻ കളിക്കാർ പ്രതിഷേധിച്ചെങ്കിലും ലോവ്റെന് റഫറി മഞ്ഞ കാർഡ് വീശി. പാട്രിക് ഷിക് എടുത്ത കിക്ക് ഗോളി തോമസ് വാസ്ലികിനെ നിഷ്പ്രഭനാക്കി വലയിൽ പതിച്ചു. ഈ ടൂർണമെൻറിൽ ഷിക്കിെൻറ മൂന്നാം ഗോളാണിത്.
87ാം മിനിറ്റിൽ ക്രൊയേഷ്യ മറുപടി നൽകി. മാറ്റിയോ കൊവാസിക് എടുത്ത ഫ്രീകിക്കിൽ നിന്നായിരുന്നു ഇവാൻ പെരിസിചിെൻറ സമനില ഗോൾ. മികച്ച ഒത്തിണക്കത്തോടെയാണ് ചെക് ഗോളി ഡെമിനിക് ലിവാകോവിച്ചിനെ മറികടന്ന് പെരിസിച്ച് ഗോളാക്കി മാറ്റിയത്. സമനിലക്കുരുക്ക് പൊട്ടിക്കാൻ ഇരു ടീമുകളും പൊരുതിയെങ്കിലും വല കുലുക്കാനായില്ല. രണ്ട് ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതാണ് ചെക് റിപ്പബ്ലിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.