ഡബ്ളടിച്ച് ഹാരി; യുക്രെയ്നെ തരിപ്പണമാക്കി ഇംഗ്ലണ്ട് സെമിയിൽ
text_fieldsലണ്ടൻ: കപ്പടിക്കുമെന്ന് പ്രതീക്ഷ നൽകിയ അതികായരിൽ പലരും വീഴുകയും ഇളമുറക്കാർ വാഴുകയും ചെയ്യുന്ന യൂറോയിൽ രാജപഥമേറി ഹാരി കെയ്ൻ സംഘം. ക്വാർട്ടറിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് യുക്രെയ്നെ തകർത്തുവിട്ട ഇംഗ്ലണ്ട് സെമിയിൽ ഡെൻമാർക്കിനെ നേരിടും.
പ്രീ ക്വാർട്ടറിൽ ജർമനിയെ നിശ്ശൂന്യമാക്കി പുതു കളിചരിതം കുറിച്ച ഇംഗ്ലീഷ് പട അതേ ആവേശം ബൂട്ടിൽ നിറച്ചാണ് ശനിയാഴ്ചയും ഇറങ്ങിയത്. ഓരോ മത്സരം കഴിയുേന്താറും പ്രകടന മികവ് ഇരട്ടിയാക്കുന്ന ടീമിനെതിരെ ഒരു ഘട്ടത്തിലും പിടിച്ചുനിൽക്കാനാവാതെ യുക്രെയ്ൻ തരിപ്പണമാകുകയായിരുന്നു.
പഴയ ഫോമിെൻറ നിഴലിലായ ഗ്രൂപ് ഘട്ടം പിന്നിട്ട് സടകുടഞ്ഞെഴുന്നേറ്റ ഹാരി കെയ്ൻ ആക്രമണവുമായി ടീമിനെ നയിച്ചപ്പോൾ നാലാം മിനിറ്റിൽ തന്നെ ഗോൾ വീണു. റഹീം സ്റ്റെർലിങ് നൽകിയ മനോഹര പാസിൽനിന്നായിരുന്നു ഗോളിെൻറ പിറവി. എതിർഗോളിക്ക് അവസരമേതും നൽകാതെ കെയിൻ ലക്ഷ്യത്തിലെത്തിച്ചതോടെ കളി ചൂടുപിടിക്കുംമുെമ്പ ഇംഗ്ലണ്ട് മുന്നിൽ. പിന്നെയും ഇംഗ്ലീഷ് പട നയിച്ച മൈതാനത്ത് അടുത്ത ഗോൾ എത്തുന്നത് ഹാരി മഗ്വയറുടെ തലയിൽനിന്ന്. ലൂക് ഷാ എടുത്ത ഫ്രീ കിക്ക് ഗോളിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. നാലു മിനിറ്റ് കഴിഞ്ഞ് ലൂക് ഷാ തന്നെ സൃഷ്ടിച്ച അവസരം കെയിൻ തലവെച്ച് ലീഡുയർത്തി. 62ാം മിനിറ്റിൽ ജോർഡൻ ഹെൻഡേഴ്സൺ കരിയറിലെ ആദ്യ രാജ്യാന്തര ഗോളും കണ്ടെത്തി- അതോടെ, ഇംഗ്ലണ്ട് ലീഡ് നാലായി. കെയ്നും സ്റ്റെർലിങ്ങും ചേർന്ന് നടത്തിയ മുന്നേറ്റങ്ങൾ പിന്നെയും യുക്രെയ്ൻ വല നിറക്കുമെന്ന് തോന്നിച്ചെങ്കിലും ഭാഗ്യം തുണയായി.
ഒരു ഗോൾ പോലും വഴങ്ങാതെ അവസാന നാലിലെത്തിയ ടീം എന്ന നേട്ടവും ഇതോടെ ഇംഗ്ലണ്ട് കുറിച്ചു. ഗ്രൂപ് ഘട്ടത്തിലും ഇതുവരെ പൂർത്തിയായ രണ്ടു നോക്കൗട്ട് മത്സരങ്ങളിലും ഒരു ഗോൾ പോലും ടീം വഴങ്ങിയിട്ടില്ല. ഡെന്മാർക്കിനെതിരെ സെമി പോരാട്ടം ബുധനാഴ്ച ഇഷ്ട മൈതാനമായ വെംബ്ലിയിലാണ്.
റിസർവ് ബെഞ്ചിൽ കരുത്തരേറെ പുറത്തിരിക്കുന്ന ഇംഗ്ലീഷ് സംഘം ഇത്തവണ ഇറ്റലിക്കൊപ്പം ഏറെ പ്രതീക്ഷ നൽകപ്പെടുന്ന ടീമാണ്. പുതുതായി എത്തിയ ജെയ്ഡൻ സാഞ്ചോ, ചെൽസി താരം മൗണ്ട്, ലിവർപൂൾ നായകൻ ഹെൻഡേഴ്സൺ, ആസ്റ്റൺ വില്ല ഉപ നായകൻ ജാക് ഗ്രീലിഷ്, സിറ്റിയുടെ ഫിൽ ഫോഡൻ തുടങ്ങിയവർ ഇറങ്ങിയും കയറിയും സൗത്ഗേറ്റിന് പ്രതീക്ഷ നൽകുേമ്പാൾ സ്റ്റെർലിങ്ങും കെയ്നും റാഷ്ഫോഡുമുൾപെടെ പതിവു നിര കൂടുതൽ കരുത്തു കാട്ടുകയുംചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.