ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ബോൺമൗത്തിനോട് തോറ്റ് ലിവർപൂൾ
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് തോൽപിച്ച് ഏഴാം സ്വർഗത്തിലേറിയ ലിവർപൂളിനെ ഭൂമിയിലേക്കിറക്കി ബോൺമൗത്ത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരില്ലാത്ത ഒരു ഗോളിനാണ് തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ബോൺമൗത്ത് ലിവർപൂളിനെ മലർത്തിയടിച്ചത്.
28ാം മിനിറ്റിൽ ഫിലിപ് ബില്ലിങ്ങിന്റെ ബൂട്ടിൽനിന്നായിരുന്നു നിർണായക ഗോൾ. ലിവർപൂളിന് ലഭിച്ച പെനാൽറ്റി സൂപ്പർ താരം മുഹമമദ് സലാഹ് പാഴാക്കി. മത്സരം തുടങ്ങുമ്പോൾ ലീഗിൽ അവസാന സ്ഥാനത്തായിരുന്ന ബോൺമൗത്ത് ജയത്തോടെ 24 പോയന്റുമായി 16ാം സ്ഥാനത്തേക്ക് കയറി. ലിവർപൂൾ 42 പോയന്റോടെ അഞ്ചാം സ്ഥാനത്താണ്.
സ്പാനിഷ് ലാ ലിഗ; റയലിന് ജയം
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ നിലവിലെ ജേതാക്കളായ റയൽ മഡ്രിഡിന് ജയം. എസ്പാന്യോളിനെ 3-1നാണ് റയൽ തോൽപിച്ചത്. എട്ടാം മിനിറ്റിൽ ജോസേലുവിലൂടെ എസ്പാന്യോൾ മുന്നിലെത്തിയെങ്കിലും സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ പിന്നീട് റയലിന്റെ ആധിപത്യമായിരുന്നു. 22ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ ഒപ്പംപിടിച്ച റയൽ 39ാം മിനിറ്റിൽ എഡർ മിലിറ്റാവോയുടെ ഗോളിൽ ലീഡെടുത്തു. ഇഞ്ചുറി സമയത്ത് (90+3) പകരക്കാരൻ മാർകോ അസെൻസിയോയുടെ വകയായിരുന്നു റയലിന്റെ മൂന്നാം ഗോൾ. 25 മത്സരങ്ങളിൽ 456 പോയന്റുമായി രണ്ടാം സ്ഥാനത്താണ് റയൽ. 24 കളികളിൽ 62 പോയന്റുള്ള ബാഴ്സലോണയാണ് മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.