Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sept 2023 11:04 PM IST Updated On
date_range 25 Sept 2023 11:04 PM ISTഇംഗ്ലീഷ് പ്രീമിയർ ലീഗ്: ഗോളടിച്ച് എട്ടു പേർ; ന്യൂകാസിലിന് റെക്കോഡ്
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി ഒരു ടീമിലെ എട്ടു താരങ്ങളും ഗോളടിച്ചു. ഷെഫീൽഡ് യുനൈറ്റഡിനെതിരെ ന്യൂകാസിൽ യുനൈറ്റഡ് കളിക്കാരുടേതായിരുന്നു ഗോളടിമേളം. ന്യൂകാസിൽ 8-0ത്തിന് ജയിച്ച കളിയിൽ എട്ടു പേരും സ്കോർ ചെയ്തു.
സീൻ ലോങ്സ്റ്റഫ്, ഡാൻ ബേൺ, സ്വൻ ബോട്മാൻ, കാല്യും വിൽസൺ, ആൻറണി ഗോർഡൺ, ആൽമിറോൺ, ഗ്യുമേറസ്, അലക്സാണ്ടർ ഇസാക് എന്നിവരാണ് ഗോൾ നേടിയത്.
മാഞ്ചസ്റ്റർ യുനൈറ്റഡ് 1-0ത്തിന് ബേൺലിയെയും ലിവർപൂൾ 3-1ന് വെസ്റ്റ്ഹാമിനെയും പരാജയപ്പെടുത്തിയപ്പോൾ ചെൽസി 0-1ന് ആസ്റ്റൻ വില്ലയോട് തോറ്റു. ആഴ്സനൽ-ടോട്ടൻഹാം മത്സരം (2-2) സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story