ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രതീക്ഷ കാത്ത് ലിവർപൂൾ; ലെസ്റ്റർ തരംതാഴ്ത്തലിലേക്ക്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി ലിവർപൂൾ ചാമ്പ്യൻസ് ലീഗ് സാധ്യത സജീവമാക്കി. ലെസ്റ്റർ സിറ്റിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്ന് ഗോളിനാണ് സന്ദർശകർ തോൽപിച്ചത്. മാഞ്ചസ്റ്റർ സിറ്റി ഒന്നും ആഴ്സനൽ രണ്ടും സ്ഥാനത്ത് തുടരുന്ന ലീഗിൽ മൂന്നും നാലും സ്ഥാനങ്ങൾക്കായി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. 35 വീതം മത്സരങ്ങൾ പൂർത്തിയാക്കി ന്യൂ കാസിൽ യുനൈറ്റഡും (66) മാഞ്ചസ്റ്റർ യുനൈറ്റഡും (66) മൂന്നിലും നാലിലുമുണ്ട്. 36 കളികളിൽ 65 പോയന്റോടെ അഞ്ചാമതാണ് ലിവർപൂളിപ്പോൾ. ആദ്യ നാല് സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത.
കുർട്ടിസ് ജോൺസിന്റെ ഇരട്ട ഗോൾ മികവിലായിരുന്നു ലെസ്റ്ററിനെതിരെ ലിവർപൂളിന്റെ ജയം. 33, 36 മിനിറ്റുകളിലായിരുന്നു ജോൺസിന്റെ പ്രഹരം. 71ാം മിനിറ്റിൽ ട്രെന്റ് അലക്സാൻഡർ അർനോൾഡ് പട്ടിക പൂർത്തിയാക്കി അപരാജിത യാത്ര തുടർന്നു. 36 മത്സരങ്ങളിൽ 30 പോയന്റ് മാത്രമുള്ള ലെസ്റ്റർ 19ാം സ്ഥാനത്താണ്. സതാംപ്റ്റണിന് പിന്നാലെ തരംതാഴ്ത്തലിലേക്ക് നീങ്ങുന്ന ഇവർക്ക് രണ്ടു കളികളെ ബാക്കിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.