ബേൺലിയെ ഓടിച്ച് ടോട്ടനം, ലെസ്റ്ററിനെ മലർത്തിയടിച്ച് ആഴ്സനൽ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ ലണ്ടൻ ടീമുകളായ ആഴ്സനലിനും ടോട്ടനത്തിനും ജയം.ലെസ്റ്റർ സിറ്റിക്കെതിരെ ഒരു ഗോളിന് പിന്നിൽ നിന്നശേഷം ഗംഭീരമായി തിരിച്ചുവന്നാണ് ആഴ്സനൽ വിജയിച്ചതെങ്കിൽ ഏകപക്ഷീയമായ മത്സരത്തിൽ ബേൺലിയെ ടോട്ടനം തോൽപ്പിക്കുകയായിരുന്നു.
ലീഗിൽ മികച്ച ഫോമിലുള്ള ലെസ്റ്റർ സിറ്റിയെ 3-1നാണ് ആഴ്സനൽ വീഴ്ത്തിയത്. ആറാം മിനിറ്റിൽ യൂറി ടിലെമാൻസിലൂടെ ലെസ്റ്റർ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, ഡേവിഡ് ലൂയിസിന്‍റെ (39) ഹെഡർ ഗോളിലൂടെ ആഴ്സനൽ ഒപ്പമെത്തി. ഇടവേളക്ക് പിരിയുന്നതിന്‍റെ തൊട്ടുമുമ്പ് ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് അലക്സാണ്ടർ ലെകസറ്റെ (45) ആഴ്സനലിനെ മുന്നിലെത്തിച്ചു. നികോളസ് പെപ്പെയിലൂടെ (52) വീണ്ടും വലകുലുക്കിയ ഗണ്ണേഴ്സിന് മറുപടി നൽകാൻ നീലക്കുപ്പായക്കാർക്കായില്ല.
ബേൺലിയെ എതിരില്ലാത്ത നാലുഗോളുകൾക്ക് അടിച്ചോടിച്ചാണ് ടോട്ടനം വിജയ വഴിയിൽ തിരിച്ചെത്തിയത്. ഗാരെത് ബെയ്ലിന്റെ ഇരട്ടഗോളുകളാണ് ടോട്ടനത്തിന് ഇന്ധനമായി. രണ്ടാം മിനുറ്റിൽ തന്നെ ബെയ്ലിന്റെ ഗോളിൽ മുന്നിലെത്തിയ ടോട്ടനത്തിനായി 15ാം മിനുറ്റിൽ സൂപ്പർതാരം ഹാരി കെയ്ൻ വീണ്ടും വലകുലുക്കി. 31ാം ലൂക്കസ് മോറയിലുടെ ലീഡുയർത്തിയ ടോട്ടനത്തിനായി 55ാം മിനുറ്റിൽ ബെയ്ൽ വീണ്ടും സ്കോർ ചെയ്യുകയായിരുന്നു.
25 മത്സരങ്ങളിൽ നിന്നും 49 പോയൻറുമായി ലെസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്ത് തുടരുേമ്പാൾ, 37 പോയൻറുള്ള ആഴ്സനൽ പത്താം സ്ഥാനത്തേക്ക് കയറി. 39 പോയന്‍റുള്ള ടോട്ടനം എട്ടാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.