അട്ടിയിട്ട് മുന്ന് പന്തുകൾ, പിന്നാലെ ഷോട്ട് ! ഏർളിങ് ഹാലൻറിന്‍റെ ഷൂട്ടിങ് സ്കിൽ എഡിറ്റു ചെയ്തതോ ?
text_fieldsബൊറൂസിയ ഡോർട്മുണ്ടിന്റെ നോവർവീജിയൻ സൂപ്പർ താരം ഏർളിങ് ഹാലന്‍റിനെ യൂറോപ്പിലെ വമ്പൻ ക്ലബുകൾ നോട്ടമിടാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഒരു സ്ട്രൈക്കർക്കു വേണ്ട ഒത്ത ശരീരവും നല്ല സ്കില്ലും വേഗവുമെല്ലാം കൈമുതലായുള്ള ഹാലൻറിനെ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്ന് എന്തുവിലകൊടുത്തും സ്വന്തമാക്കാൻ സ്പാനിഷ് കരുത്തരായ റയലും ഫ്രഞ്ചു കാരായ പി.എസ്.ജിയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് സിറ്റിയുമാണ് മുന്നിലുള്ളത്.
ബൊറൂസിയയുടെ പരിശീലന സമയത്ത് പോസ്റ്റിന്‍റെ കോർണറിൽ തൂക്കിയ ഉന്നത്തിലേക്ക് പന്ത് അടിക്കുന്ന ഹാലന്‍റിന്‍റെ ഷൂട്ടിങ് മികവ് കണ്ട് ആരാധകർ അത്ഭുതപ്പെടുകയാണ്.
Totally fake, that's how it's done 🤣 pic.twitter.com/rn7TAqUKuC
— SAm Khan (@sam7realchelsea) October 15, 2021
ബൊറൂസിയ ഡോർട്മുണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ ബുണ്ടസ് ലീഗ തന്നെ ഷെയർ ചെയ്തു. പന്ത് ഒന്നിനു മുകളിൽ ഒന്നായിവച്ചാണ് ഷോട്ടെടുക്കുന്നത്. മൂന്നും ലക്ഷ്യത്തിലെത്തിച്ചതോടെ ഹാലന്‍റ് തന്നെ തലയിൽ കൈവെച്ച് ആശ്ചര്യപ്പെടുന്നതും വിഡിയോയിൽ കാണാം.
He does not miss...@ErlingHaaland is ridiculous! 😳 pic.twitter.com/1xspqH6VvA
— Bundesliga English (@Bundesliga_EN) October 14, 2021
വിഡിയോ വ്യാജമാണെന്ന് പലരും സമൂഹമാധ്യമങ്ങളിൽ വാദിച്ചെങ്കിലും ബുണ്ടസ് ലീഗ തന്നെ ഷെയർ ചെയ്തതോടെ വ്യാജനല്ലെന്ന് ഉറപ്പായി. മൂന്ന് പന്തുകൾ ഒന്നിനു മുകളിൽ ഒന്നായി വച്ചാണ് കിക്കെടുക്കുന്നത്. 'ഞങ്ങൾ കളിക്കുന്ന പന്തിനു മുകളിൽ മറ്റൊരു പന്ത് ഇങ്ങനെ നിൽക്കാറില്ലെന്ന്' ചില ആരാധകർ കമന്‍റിട്ടു. വിഡിയോ എഡിറ്റ് ചെയ്തതാണെന്നും കുറിപ്പുകൾ വന്നു.
Totally fake, that's how it's done 🤣 pic.twitter.com/rn7TAqUKuC
— SAm Khan (@sam7realchelsea) October 15, 2021
എന്നാൽ, ബൊറൂസിയ ഡോർട്മുണ്ടും ബുണ്ടസ് ലീഗയും വിഡിയോ റിയലാണെന്ന് കുറിപ്പിട്ടതോടെയാണ് അത്തരം കമന്‍റുകൾക്ക് അവസാനമായത്. ഏതായാലും ആരാധകർ യുവ താരത്തിന്‍റെ ഷോട്ട് മികവിൽ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 20 ഗോളുകൾ താരം നേടിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.