അർജന്‍റീന- ബ്രസീൽ കോപ ഫൈനലിൽ വിസിലൂതാൻ ഉറുഗ്വായ് റഫറി ഒസ്റ്റോയിച്ച്
text_fieldsസവോപോളോ: ആവേശം പരകോടിയിലെത്തിച്ച് കോപ അമേരിക്ക കലാശപ്പോരിൽ അർജന്‍റീനയും ബ്രസീലും മുഖാമുഖം നിൽക്കുേമ്പാൾ വിസിൽ മുഴക്കി മൈതാനം ഭരിക്കുക ഉറുഗ്വായ് റഫറി. ശനിയാഴ്ച മാറക്കാന സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. എസ്തബാൻ ഒസ്റ്റോയിച്ചിനെ സഹായിച്ച് നാട്ടുകാരായ കാർലോസ് ബരേരോ, മാർട്ടിൻ സോപ്പി എന്നിവരുമുണ്ടാകും. പെറുവിൽനിന്നുള്ള ഡീഗോ ഹാരോ ആയിരിക്കും ഫോർത്ത് ഒഫീഷ്യൽ. 'വാർ' പരിശോധനക്ക് ഉറുഗ്വായിയുടെ തന്നെ ആൻഡ്രേ കുൻഹക്കാണ് ചുമതല.
മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള കൊളംബിയ- പെറു ലൂസേഴ്സ് ഫൈനലിൽ ബ്രസീലിയൻ റഫറി റാഫേൽ േക്ലാസാകും വിസിൽ മുഴക്കുക.
2013ൽ ഉറുഗ്വായ് ദേശീയ മത്സരങ്ങൾ നിയന്ത്രിച്ച് പേരെടുത്ത ഒസ്റ്റോയിച്ച് 2016ലാണ് ഫിഫ പട്ടികയിലെത്തുന്നത്. 2018ൽ അർജന്‍റീന- മെക്സിക്കോ പോരാട്ടം നിയന്ത്രിച്ച് രാജ്യാന്തര മത്സരങ്ങളിൽ അരങ്ങേറി. 2019ൽ ബ്രസീലിലെ കോപ അമേരിക്കയിൽ ഗ്രൂപ് മത്സരങ്ങളും നിയന്ത്രിച്ചു. പിന്നീട് നിരവധി രാജ്യാന്തര മത്സരങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.