എംബാപ്പേയുടെ സഹോദരൻ എഥാൻ പി.എസ്.ജിയുമായി കരാറൊപ്പിട്ടു
text_fieldsപാരിസ്: എതിർപോസ്റ്റുകളിലേക്ക് ചീറ്റപ്പുലിയെ പാഞ്ഞുകയറി ഫുട്ബാൾ ലോകത്തെ വിസ്മയിപ്പിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പേയുടെ സഹോദരനും പി.എസ്.ജിയിൽ!. എംബാപ്പോയുടെ സഹോദരനായ എഥാൻ എംബാപ്പോയാണ് പി.എസ്.ജിയുടെ യൂത്ത് ടീമുമായി മൂന്നുവർഷത്തെ കരാർ ഒപ്പിട്ടത്.
15കാരനായ എഥാൻ 2024വരെ ക്ലബിൽ തുടരുമെന്ന് പി.എസ്.ജി വൃത്തങ്ങൾ അറിയിച്ചു. കിലിയന് ഒരു വർഷം കൂടിയാണ് പി.എസ്.ജിയിൽ കരാറുള്ളത്. താരത്തെ നോട്ടമിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും സ്പാനിഷ് ലീഗിലെയും വമ്പൻ ക്ലബുകൾ രംഗത്തുണ്ട്.
ഫ്രഞ്ച് ലീഗും പി.എസ്.ജിയും വിട്ടുപോകരുതെന്ന് ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ളവർ എംബാപ്പേയോട് അഭ്യർഥിച്ചിട്ടുണ്ട്. റയൽ മഡ്രിഡാണ് എംബാപ്പേയെ കാര്യമായി നോട്ടമിട്ടിരിക്കുന്നത്.
കുടിയേറ്റ കുടുംബത്തിൽ 1998ലാണ് എംബാപ്പേ ജനിച്ചത്. പിതാവ് കാമറൂൺ സ്വദേശിയും മാതാവ് അൾജീരിയൻ സ്വദേശിയുമാണ്. മൊണാക്കോയിലൂടെ കരിയർ തുടങ്ങിയ എംബാപ്പേ 2017ലാണ് പി.എസ്.ജിയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.