Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅൽബേനിയൻ വംശജനെ...

അൽബേനിയൻ വംശജനെ ലക്ഷ്യമിട്ട്​ ആഹ്ലാദ പ്രകടനം; ഓസ്​ട്രിയൻ സ്​ട്രൈക്കർക്കെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു

text_fields
bookmark_border
അൽബേനിയൻ വംശജനെ ലക്ഷ്യമിട്ട്​ ആഹ്ലാദ പ്രകടനം; ഓസ്​ട്രിയൻ സ്​ട്രൈക്കർക്കെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു
cancel

ലണ്ടൻ: ഒാസ്​​ട്രിയൻ സ്​ട്രൈക്കർ മാർക്കോ അർനോത്​വികിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു. യൂറോകപ്പിൽ നോർത്ത്​ മാസിഡോണിയക്കെതിരെ ഗോൾ നേടിയ ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിനെതിരായാണ്​ അന്വേഷണം.

നോർത്ത്​ മാസിഡോണിയൻ താരമായ അൽബേനിയൻ വംശജൻ എസ്​ഗാൻ ഏലിയോസ്​കിയെ ലക്ഷ്യമിട്ട്​ നടത്തിയ ആഹ്ലാദ പ്രകടനമാണ്​ യുവേഫ അന്വേഷിക്കുന്നത്​. അർനോത്​വികിന്‍റെ പിതാവ്​ സെർബിയക്കാരനാണ്​.

അൽബേനിയയും സെർബിയയും നിരവധികാരണങ്ങളാൽ പരസ്​പരം ഏറ്റുമുട്ടിയിരുന്ന രാജ്യങ്ങളാണ്​. 2018 ലോകകപ്പിനിടെ സ്വിറ്റ്​സർലൻഡ്​ താരങ്ങളും അൽബേനിയൻ വംശജരുമായ ഷാക്കയും ഷാക്കിരിയും സെർബിയക്കെതിരെ ഗോൾ നേടിയ ശേഷം അൽബേനിയൻ ദേശീയതയുടെ ഭാഗമായ ഈഗിൾ ചിഹ്നം കൈകളാൽ തീർത്തതത്​ ഏറെ വിവാദമായിരുന്നു. ഇതിന്​ പിന്നാലെയാണ്​ വീണ്ടും വിവാദമുദിക്കുന്നത്​.

അർനോത്​വികിനെതിരെ അന്വേഷണം വേണമെന്ന്​ മാസിഡോണിയൻ ഫുട്​ബാൾ ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്​. സംഭവത്തിൽ ​ മാപ്പുപറയുന്നതായും താൻ വംശീയ വാദിയല്ലെന്നും അർനോത്​വിക്​ ​ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നോർത്ത്​ മാസിഡോണിയയിൽ അൽബേനിയൻ വംശജർ ധാരാളമായി ജവീവിക്കുന്നുണ്ട്​. മത്സരത്തിൽ ഓസ്​ട്രിയ മാസിഡോണിയയെ 3-1ന്​ തകർത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Euro CopaMarko Arnautovićserbia-Albania
News Summary - Euro 2020: North Macedonia Wants Austria's Marko Arnautović Punished for Outburst
Next Story