Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹംഗറിക്കോട്ട പൊളിച്ച്...

ഹംഗറിക്കോട്ട പൊളിച്ച് സ്വിസ് പട; 3-1ന് ജയം

text_fields
bookmark_border
hung vs swiss 987987
cancel

ബെർലിൻ: യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​യ​റി​യാ​തെ​യെത്തിയ ഹംഗറിയെ യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ 3-1ന് പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ്. ക്വാഡോ ദുവ, മൈക്കൽ എയ്ബിഷെർ, ബ്രീൽ എംബോളോ എന്നിവരാണ് സ്വിറ്റ്സർലൻഡിന്‍റെ ഗോൾ നേട്ടക്കാർ. ബർനബാസ് വാർഗ ഹംഗറിയുടെ ഒരേയൊരു ഗോൾ നേടി.

കരുത്തർ തമ്മിലുള്ള മത്സരത്തിൽ സ്വിറ്റ്സർലൻഡ് തന്നെയായിരുന്നു മുന്നിട്ടു നിന്നത്. 12ാം മിനിറ്റിൽ ക്വാഡോ ദുവയിലൂടെ ആദ്യ ഗോൾ പിറന്നു. ദുവയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കേയായിരുന്നു രണ്ടാം ഗോൾ. ബോക്സിനുള്ളിൽ കിട്ടിയ പന്ത് മൈക്കൽ എയ്ബിഷെർ ഗോൾവലയുടെ വലത്തേ മൂലയിലേക്ക് അടിച്ചുകയറ്റി. ഇതോടെ, ആദ്യപകുതിയിൽ സ്വിറ്റ്സർലൻഡ് 2-0ന് ലീഡ് നേടി.

ഹം​ഗ​റി​യു​ടെ സ്റ്റാ​ർ മി​ഡ്ഫീ​ൽ​ഡ​റും ലി​വ​ർ​പൂ​ൾ താ​ര​വു​മാ​യ ഡൊ​മി​നി​ക് സോ​ബോ​സ്ലാ​യ്ക്ക് ശ​നി​യാ​ഴ്ച ഇ​സ്രാ​യേ​ലി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​ടെ ഇ​ട​തു തു​ട​യി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. എന്നാൽ, താരം ഇന്ന് കളത്തിലിറങ്ങി. രണ്ടാംപകുതിയുടെ തുടക്കം മുതലേ പൊരുതിക്കളിച്ച ഹംഗറി 66ാം മിനിറ്റിൽ ലക്ഷ്യംകണ്ടു. ഡൊമിനിക് സൊബോസ്ലായുടെ ക്രോസിൽ നിന്നായിരുന്നു ബർനബാസ് വാർഗയുടെ ഗോൾ നേട്ടം. സമനിലക്കായി ഹംഗറി പൊരുതിക്കളിക്കുന്നതിനിടെ ഇൻജുറി ടൈമിൽ ബ്രീൽ എംബോളോ സ്വിറ്റ്സർലൻഡിനായി മൂന്നാംഗോൾ നേടി. ഇതോടെ മത്സരം 3-1ന് സ്വിറ്റ്സർലൻഡ് സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Euro Cup 2024
News Summary - Euro cup 2024 Hungary vs Switzerland
Next Story