യൂറോ കപ്പ്: മരണ ഗ്രൂപ്പായി ‘ബി’; ഇറ്റലിയും സ്പെയിനും ക്രൊയേഷ്യയും നേർക്കുനേർ
text_fieldsബർലിൻ: യൂറോ 2024 ഫുട്ബാൾ ടൂർണമെന്റിനുള്ള നറുക്കെടുപ്പ് പൂർത്തിയായപ്പോൾ മരണ ഗ്രൂപ്പായി ‘ബി’. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും കരുത്തരായ സ്പെയിനും ക്രൊയേഷ്യയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ അൽബേനിയയാണ് ശേഷിക്കുന്ന ടീം. കരുത്തരടങ്ങിയ മറ്റൊരു ഗ്രൂപ്പ് ലോകകപ്പ് റണ്ണേഴ്സ് അപ്പായ ഫ്രാൻസും നെതർലാൻഡ്സും ഉൾപ്പെടുന്ന ഗ്രൂപ്പ് ‘ഡി’യാണ്. ഓസ്ട്രിയയും േപ്ല ഓഫ് കഴിഞ്ഞെത്തുന്ന ടീമുമാണ് ഇവർക്കൊപ്പം മത്സരിക്കുക. പോളണ്ട്, വെയ്ൽസ്, ഫിൻലൻഡ്, എസ്തോണിയ എന്നിവയാണ് അവസാന സ്ഥാനത്തിനായി േപ്ലഓഫിൽ മത്സരിക്കുന്നത്.
ഗ്രൂപ്പ് എയിൽ ആതിഥേയരായ ജർമനിക്കൊപ്പമുള്ളത് സ്കോട്ട്‍ലൻഡ്, ഹംഗറി, സ്വിറ്റ്സർലൻഡ് ടീമുകളാണ്. ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ടിന് ഡെൻമാർക്കാണ് പ്രധാന എതിരാളികൾ. സെർബിയ, സ്ലോവേനിയ എന്നിവയാണ് ശേഷിക്കുന്ന ടീമുകൾ. ഗ്രൂപ്പ് ‘ഇ’യിൽ ബെൽജിയം, െസ്ലാവാക്യ, റുമാനിയ എന്നിവർക്കൊപ്പം േപ്ല ഓഫിലൂടെ എത്തുന്ന ടീം കൂടിയുണ്ടാകും. ഗ്രൂപ്പ് എഫിൽ പോർച്ചുഗലിനൊപ്പാം തുർക്കിയയും ചെക്ക് റിപ്പബ്ലികും േപ്ല ഓഫ് ജയിച്ചെത്തുന്ന ടീമുമാകും ഉണ്ടാകുക.
ഓരോ ഗ്രൂപ്പിലെയും കൂടുതൽ പോയന്റ് നേടിയ രണ്ട് ടീമുകൾ വീതവും മൂന്നാം സ്ഥാനത്തുള്ള മികച്ച നാല് ടീമുകളുമാകും പ്രീ-ക്വാർട്ടറിലേക്ക് മുന്നേറുക.
ജൂൺ 14ന് മ്യൂണിക്കിൽ ആതിഥേയരായ ജർമനിയും സ്കോട്ട്‍ലൻഡും തമ്മിലാണ് ആദ്യ മത്സരം. ജൂലൈ 14ന് ബെർലിനിലാണ് ഫൈനൽ. 331 ദശലക്ഷം യൂറോയാണ് ആകെ സമ്മാനത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.