യൂറോ കപ്പ്: എ ഗ്രൂപ്പിൽ ഇന്ന് കൊട്ടിക്കലാശം
text_fieldsഫ്രാങ്ക്ഫർട്ട്: ഗ്രൂപ് എയിൽനിന്ന് ഇതിനകം പ്രീക്വാർട്ടറിൽ കടന്ന ജർമനി അവസാന മത്സരത്തിൽ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും. സ്കോട്ട്ലൻഡിനും ഹംഗറിക്കുമെതിരെ ആധികാരിക ജയങ്ങളുമായാണ് ആതിഥേയർ മുന്നേറിയത്. സ്വിസ് സംഘത്തിനെതിരെ സമനില പിടിച്ചാലും ഇവർക്ക് ഗ്രൂപ് ജേതാക്കളാകാം. അതേസമയം, ഹംഗറിയെ തോൽപിക്കുകയും സ്കോട്ട്ലൻഡിനോട് സമനില വഴങ്ങുകയും ചെയ്ത സ്വിറ്റ്സർലൻഡ് നാല് പോയന്റുമായി നോക്കൗട്ടിന് തൊട്ടരികിലുണ്ട്.
ജർമനി-സ്വിറ്റ്സർലൻഡ് മത്സരം നടക്കുന്ന ഇന്ത്യൻ സമയം അർധരാത്രി 12.30ന് തന്നെ ഗ്രൂപ്പിലെ സ്കോട്ട്ലൻഡ്-ഹംഗറി പോരാട്ടവുമുണ്ട്. ആദ്യ രണ്ട് കളികളും തോറ്റ് ഹംഗറി പുറത്തായിക്കഴിഞ്ഞു. ഒരു പോയന്റാണ് സ്കോട്ട്ലൻഡിനുള്ളത്. സ്വിറ്റ്സർലൻഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താൻ കഴിയാത്തപക്ഷവും ഇവർക്ക് മികച്ച മൂന്നാംസ്ഥാനക്കാരായാൽ നോക്കൗട്ട് സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.