സെൽഫ് ഗോളിെൻറ യൂറോ; ഗ്രൂപ് റൗണ്ടിൽ മാത്രം സ്വന്തം പോസ്റ്റിലേക്ക് അടിച്ചത് എട്ടു ഗോളുകൾ
text_fieldsജനീവ: ജീവസ്സുറ്റ പോരാട്ടങ്ങൾക്ക് സാക്ഷിയായ ഈ വർഷത്തെ യൂറോ കപ്പ്, സെൽഫ് ഗോളുകൾക്കുകൂടി പേരുേകട്ടതാണ്. 2016 യൂറോ കപ്പ് ഗ്രൂപ് റൗണ്ടിൽ മൂന്ന് സെൽഫ് ഗോളുകൾ മാത്രമാണ് കളിയുടെ നിറംകെടുത്തിയതെങ്കിൽ, ഇത്തവണ എട്ടു േഗാളുകളാണ് ഇതുവരെ പിറന്നത്. യൂറോ ചരിത്രത്തിലെതന്നെ ഏറ്റവും കൂടുതൽ സെൽഫ് ഗോളുകൾ കൂടിയാണ് ഇത്തവണ. 1976ൽ തുടങ്ങിയ യൂറോ കപ്പിൽ 2016വരെ ആകെ ഒമ്പതു ഗോളുകളായിരുന്നു സംഭവിച്ചത്.
ഇത്തവണ ഉദ്ഘാടന മത്സരത്തിലെ ആദ്യ ഗോൾതന്നെ 'ഓൺ ഗോൾ' ലിസ്റ്റിലായി. ഇറ്റലി-തുർക്കി മത്സരത്തിൽ മെറിഹ് ഡെമിറാലിെൻറ സെൽഫ് ഗോളിലാണ് അസൂറിപ്പട തുടങ്ങുന്നത്. ഒരു ടൂർണമെൻറിലെ ഒരു മത്സരത്തിൽ രണ്ടു സെൽഫ് ഗോൾ ഉണ്ടാകുന്നതും ആദ്യം.
പോർചുഗൽ-ജർമനി മത്സരത്തിലും സ്പെയിൻ-സ്ലോവാക്യ മത്സരത്തിലുമാണ് ഇങ്ങനെ രണ്ടു ഗോളുകൾ പിറന്നത്. എട്ടു ഗോളുകളിൽ സ്ലോവക്യൻ ഗോളി മാർടിൻ ഡുബ്രാവ്കയുടെ സെൽഫ് ഗോളാണ് ഇവയിൽ 'ഭീകരം'.
സ്പാനിഷ് താരം അൽവാരോ മൊറാറ്റയുടെ ഷോട്ട് ബാറിൽ തട്ടി ഉയർന്ന് പൊങ്ങിയത് ദുബ്രാവ്ക പുറത്തേക്ക് തട്ടിമാറ്റിയത് നേരെ പോസ്റ്റിലേക്ക് കയറുകയായിരുന്നു. മുമ്പ് പിഴവിൽ നിന്നാണ് ഇത്തരം ഗോളുൾ ഉണ്ടാകാറുള്ളതെങ്കിൽ, സമീപകാലത്ത് കൃത്യമായ ആസൂത്രണത്തിൽ കെണിയൊരുക്കി ടീമുകൾ സെൽഫ് ഗോളുകൾ സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.