Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2023 11:23 PM IST Updated On
date_range 1 Dec 2023 11:23 PM ISTയൂറോപ ലീഗ്: ലിവർപൂൾ നോക്കൗട്ടിൽ
text_fieldsbookmark_border
ലണ്ടൻ: യുവേഫ യൂറോപ ലീഗിൽ ലിവർപൂൾ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ് ഇയിലെ അഞ്ചാം മത്സരത്തിൽ ഓസ്ട്രിയൻ ക്ലബായ ലാസ്കിനെ മറുപടിയില്ലാത്ത നാലു ഗോളിനാണ് തകർത്തത്. കോഡ് ഗാക്പോ (15, 90+2) ഇരട്ട ഗോൾ നേടി. 12ാം മിനിറ്റിൽ ലൂയിസ് ഡയസാണ് തുടക്കമിട്ടത്.
51ാം മിനിറ്റിലെ പെനാൽറ്റി മുഹമ്മദ് സലാഹും ലക്ഷ്യത്തിലെത്തിച്ചു. അഞ്ചു മത്സരങ്ങളിൽ ലിവർപൂളിന് നാലു ജയവും ഒരു തോൽവിയുമായി 12 പോയന്റാണുള്ളത്. മറ്റു മത്സരങ്ങളിൽ മാഴ്സെലെ 4-3ന് അയാക്സിനെയും വിയ്യാ റയൽ 3-2ന് പനാതിനായ്കോസിനെയും ബയർ ലെവർകൂസൻ 2-0ത്തിന് ഹാക്കനെയും പരാജയപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story