യൂറോപ്യൻ സൂപ്പർ ലീഗ്: ആഴ്സനൽ ഉടമസ്ഥർ മാപ്പുപറഞ്ഞു
text_fieldsലണ്ടൻ: യൂറോപ്യൻ സൂപ്പർ ലീഗിൽ കളിക്കാനുള്ള ചരടുവലികൾ നടത്തിയതിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സനൽ ഉടമസ്ഥൻ സ്റ്റാൻ ക്രൊയെൻകെ മാപ്പുപറഞ്ഞതായി പരിശീലകൻ മൈക്കൽ ആർടേറ്റ. സ്റ്റാൻ ക്രൊയെൻകെയുടെ മകൻ ജോഷ് ക്രൊയെൻകെ ആരാധകരുമായി ഇതുസംബന്ധിച്ച് സംസാരിക്കുമെന്നും ആർടേറ്റ പറഞ്ഞു.
ആർടേറ്റക്കയച്ച മെസേജിലൂടെയാണ് ഗണ്ണേഴ്സ് ഉടമസ്ഥർ മാപ്പുപറഞ്ഞത്. '' കളിക്കാരോടും ആരാധകരോടും വേണ്ടെത്ര ചർച്ചചെയ്യാതെയാണ് അവർ തീരുമാനമെടുത്തത്. അതിൽ അവർ മാപ്പുചോദിച്ചു''- ആർടേറ്റ പറഞ്ഞു.
ആഴ്സനൽ ഉൾപ്പെടെ ടൂർണമെൻറിൽ രജിസ്റ്റർ ചെയ്ത 12 ടീമുകളിൽ പത്തു ടീമുകളും ടൂർണമെൻറിൽ നിന്നും പിന്മാറിയതായി അറിയിച്ചിരുന്നു. ഇതോടെ, യൂറോപ്യൻ സൂപ്പർ ലീഗ് നടക്കില്ലെന്ന് ഉറപ്പാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.