ഖത്തർ ലോക കപ്പിൽ 'ഒൺ ലവ്' ബാൻഡുമായി യൂറോപ്യൻ ടീമുകൾ
text_fieldsനെതർലൻഡിൽ രൂപംകൊണ്ട ഒൺ ലവ് മുദ്രാവാക്യം യൂറോപ്യൻ ഫുട്ബോൾ ഏറ്റെടുക്കുന്നു. എല്ലാ വിധ വിവേചനങ്ങൾക്കും മാറ്റി നിർത്തലുകൾക്കും എതിരായ സന്ദേശമായി മഴവിൽ വർണ്ണമുള്ള ഹൃദയം അലേഖനം ചെയ്തിട്ടുള്ള ഒൺ ലവ് എന്ന പുതിയ ആം ബാൻഡ് ധരിച്ച് കളത്തിലിറങ്ങാനാണ് ക്യാപ്റ്റൻമാരുടെ തീരുമാനം. ഫുട്ബോൾ ഹൃദയങ്ങളെ കൂട്ടിയോജിപ്പിക്കുന്നു എന്നതാണ് ഈ അടയാളം നൽകുന്ന സന്ദേശം.
ഈ അടയാളമുള്ള " കൈപ്പട്ട " അണിഞ്ഞുകൊണ്ടാകും മാനുവൽ നോയർ ഖത്തർ ലോക കപ്പിന് ജർമൻ ടീമിനെ നയിക്കുക. ഇംഗ്ലണ്ട് നായകൻ ഹാരി കെയിനും ഒൺ ലവ് ബാൻണ്ട് ധരിച്ചുകൊണ്ടുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫ്രാൻസ്, ജർമനി, നെതെർലൻഡ്, ബെൽജിയം, ഇംഗ്ലണ്ട് തുടങ്ങി എട്ടു രാജ്യങ്ങൾ ഇതിനകം അവരുടെ നായകന്മാരുടെ കൈപ്പട്ട അംഗീകരിച്ചിട്ടുണ്ട്.
ഈ തീരുമാനം വരും മുൻപ് യുക്രെയ്ൻ ദേശീയ പതകയുടെ നീലയും മഞ്ഞയും നിറമുള്ള ആം ബാൻഡ് ആകും ധരിക്കുക എന്ന് പോളണ്ട് നായകൻ റോബർട്ട് ലെവൻഡോവ്സ്കി പ്രഖ്യാപിച്ചിരുന്നു. അതിനു ഫിഫയുടെ അംഗീകാരം ലഭിക്കുമോ എന്ന് അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.