Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആഴ്സണലിനെ അട്ടിമറിച്ച്...

ആഴ്സണലിനെ അട്ടിമറിച്ച് എവർട്ടൺ (0-1); ലീഗിലെ രണ്ടാം തോൽവി

text_fields
bookmark_border
ആഴ്സണലിനെ അട്ടിമറിച്ച് എവർട്ടൺ (0-1); ലീഗിലെ രണ്ടാം തോൽവി
cancel

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ അട്ടിമറിച്ച് എവർട്ടൺ. പോയന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള എവർട്ടൺ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗണ്ണേഴ്സിനെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്‍റെ 60ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ജെയിംസ് തര്‍കോവ്‌സ്‌കി‍യാണ് വിജയ ഗോൾ നേടിയത്. ഡ്വിറ്റ് മക്‌നീലിന്റെ കോര്‍ണർ ഹെഡറിലൂടെയാണ് താരം വലയിലാക്കിയത്. പന്തടക്കത്തിലും പാസ്സിങ്ങിലും ഉൾപ്പെടെ മത്സരത്തിൽ ആഴ്സണൽ ബഹുദൂരം മുന്നിലായിട്ടും ഗോൾ മാത്രം വന്നില്ല. മത്സരത്തിൽ 70 ശതമാനവും പന്ത് കൈവശംവെച്ചത് ആഴ്സണലായിരുന്നു.

20 മത്സരങ്ങളിൽ ആഴ്സണലിന്‍റെ രണ്ടാം തോൽവിയാണിത്. ജയത്തോടെ എവര്‍ട്ടണ്‍ തരംതാഴ്ത്തല്‍ ഭീഷണിയിൽനിന്ന് പുറത്തുകടന്നു. 21 മത്സരങ്ങളിൽനിന്ന് 18 പോയന്‍റുമായി 18ാം സ്ഥാനത്താണ്. തോൽവിയോടെ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ആഴ്‌സണലിന്റെ പോയന്‍റ് വ്യത്യാസം അഞ്ചായി കുറഞ്ഞു.

20 മത്സരങ്ങളില്‍നിന്ന് 16 ജയവും രണ്ടു തോൽവിയും രണ്ടു സമനിലയുമായി 50 പോയന്റാണ് ആഴ്സണലിന്. ഇത്രയും മത്സരങ്ങള്‍നിന്ന് സിറ്റിക്ക് 14 ജയവും മൂന്നു തോൽവിയും മൂന്നു സമനിലയുമായി 45 പോയന്റുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arsenal FCEnglish Premier League
News Summary - Everton 1-0 Arsenal: Premier League
Next Story