എവർട്ടണോട് ആൻഫീൽഡിൽ ലിവർപൂൾ തോൽവിയേറ്റുവാങ്ങി
text_fieldsലണ്ടൻ: ഒടുവിൽ ആൻഫീൽഡിൽ അതും സംഭവിച്ചു. 21ാം നൂറ്റാണ്ടിൽ ആദ്യമായി എവർട്ടണോട് ആൻഫീൽഡിൽ ലിവർപൂൾ തോൽവിയേറ്റുവാങ്ങി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തിൽ 2-0ത്തിനാണ് മേഴ്സിസൈഡ് ഡർബിയിൽ എവർട്ടെൻറ ജയം. 1999ലാണ് അവസാനമായി എവർട്ടൻ ലിവർപൂളിനെ അവരുടെ തട്ടകത്തിൽ തോൽപിച്ചത്.
ഇതോടെ ലിവർപൂളിന് ഹോംഗ്രൗണ്ടിൽ തുടർച്ചയായ നാലാം തോൽവിയായി. 1923നു ശേഷം ആദ്യമായാണ് നാലും തുടർച്ചയായ മത്സരത്തിൽ ലിവർപൂൾ ഹോംഗ്രൗണ്ടിൽ തോൽക്കുന്നത്. 10 വർഷങ്ങൾക്കു ശേഷമാണ് മേഴ്സിസൈഡ് ഡർബിയിൽ എവർട്ടൻ വിജയിക്കുന്നതും. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽതന്നെ റിചാർളിസണിലൂടെയാണ് എവർട്ടൺ മുന്നിലെത്തുന്നത്. 83ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗിൽഫി സിഗേഴ്സൺ ഗോൾളാക്കുകയും ചെയ്തതോടെ എവർട്ടൻ കളി ജയിച്ചു.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ 2-1നു തോൽപിച്ച് വെസ്റ്റ്ഹാം നാലാം സ്ഥാനത്തേക്ക് കയറി. മൈകൽ അേൻറാണിയോ(5), ജെസെ ലിംഗാർഡ് (47) എന്നിവർ വെസ്റ്റ്ഹാമിനായി ഗോൾ നേടിയപ്പോൾ, ലൂകാസ് മൗറ (64) ടോട്ടൻഹാമിെൻറ ആശ്വാസ ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.