ഇതിനേക്കാൾ ഇരട്ടി 'ഇംപാക്ട്' ആയിരിക്കും; മെസ്സിക്ക് ഉപദേശവുമായി മുൻ യുനൈറ്റഡ് താരം
text_fieldsപ്രൊഫക്ഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചുകഴിഞ്ഞാൽ ലയണൽ മെസ്സിക്ക് ഏറ്റവും നല്ലത് ടീം മാനേജർ ആകുന്നതാണെന്ന് പറയുകയാണ് മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് മിഡ്ഫീൽഡർ ക്ലെബേഴ്സൺ. നിലവിൽ 37 വയസ്സുള്ള മെസ്സി എം.എൽ.എസിൽ ഇന്റർ മയാമിയുടെ താരമാണ്. അർജന്റീനക്ക് വേണ്ടിയും താരം കളിക്കുന്നുണ്ട്.
2025 വരെയാണ് താരത്തിന്‍റെ മയാമിയുമായുള്ള കരാർ. തന്‍റെ കരിയറിന് ശേഷം മെസ്സി കോച്ചാകുന്നത് കാത്തിരിക്കുകയാണ് മുൻ ബ്രസീൽ താരം കൂടെയായ ക്ലെബേഴ്സൺ. മെസ്സി വന്നതിന് ശേഷം എം.എൽ.എസ് കാണുന്നവരുടെ എണ്ണം ഒരുപാട് വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ലീഗിന് കൊണ്ടുവന്ന മാറ്റം അവിശ്വസനീയമാണെന്നും ക്ലെബേഴ്സൺ പറയുന്നു.
'മെസി വന്നതിന് ശേഷം എം.എൽ.എസ് കാണുന്നവരിൽ വന്ന മാറ്റം ഒരുപാടാണ്. ഒരു കളിക്കാരൻ എന്ന നിലയിൽ അദ്ദേഹം ടീമിൽ കൊണ്ടുവരുന്ന പ്രകടനത്തിന്‍റെ മാറ്റങ്ങൾ, പ്രേക്ഷകരെ ഉണ്ടാക്കുന്നതിലെ മാറ്റങ്ങൾ, പണം, എല്ലാം അവിശ്വസിനീയമാണ്. എന്നാൽ എം.എൽ.എസ്സിലെ ഏതെങ്കിലും ടീമിന്‍റെ കോച്ച് ആയാൽ അദ്ദേഹത്തിന്‍റെ ഇംപാക്ട് ഇരട്ടിയായിരിക്കും. എല്ലാ മികച്ച കളിക്കാരും മികച്ച കോച്ചുമാർ ആകണമെന്നില്ല. എന്നാൽ മയാമി പോലെയൊരു ടീം അല്ലെങ്കിൽ വേറെ ഏതെങ്കിലും ടീമിന്‍റെ കോച്ചായാൽ മെസ്സിക്ക് വിജയിക്കാൻ ഒരുപാട് സാധ്യതയുണ്ട്,' ഫ്ലെബേഴ്സൺ പറഞ്ഞു.
ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ നിന്നായിരുന്നു മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയമിയിലേക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.