15 മുതൽ ആസ്പയർ പാർക്കിൽ ലോകകപ്പ് ട്രോഫിയുടെ പ്രദർശനം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ ആവേശം കടൽ കടന്ന് എല്ലാ വൻകരകളിലുമെത്തിച്ച ശേഷം തിരികെയെത്തുന്ന സ്വർണകപ്പിനെ വരവേൽക്കാനൊരുങ്ങി ഖത്തർ. അടുത്ത ലോകകപ്പിൻെ വേദികളായ അമേരിക്ക, കാനഡ, മെക്കസികോ രാജ്യങ്ങളിലെ പര്യടനവും കഴിഞ്ഞ വെള്ളിയാഴ്ച അയൽ രാജ്യമായി സൗദി അറേബ്യയിലാണ് േട്രാഫിയെത്തിയത്.
അതുകഴിഞ്ഞ് വരും ദിവസം ദോഹയിലെത്തുന്ന സ്വർണകപ്പ് ആരാധകർക്കായി പ്രദർശനത്തിനെത്തും. ചൊവ്വാഴ്ച മുതൽ 18 വരെ വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ ആരാധകർക്ക് കാണാനും ചിത്രം പകർത്താനുമായി േട്രാഫി ആസ്പയർ പാർക്കിലുണ്ടാവുമെന്ന് ഫിഫ അറിയിച്ചു. ലോകകഫുട്ബാളിലെ ഏറ്റവും മൂല്യമേറിയ േട്രാഫി അരികെ കാണാനും ആസ്വദിക്കാനുമുള്ള ആരാധകരുടെ അവസരമാണിതെന്ന് ഫിഫ അറിയിച്ചു.
സന്ദർശകർക്കായി ഇവിടെ വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കിഡ്സ് കോർണർ, ഫുട്ബാൾ ബൗളിങ്, പെനാൽറ്റി ഷൂട്ടൗട്ട്, ഇ ഗെയിമിങ് സ്റ്റേഷൻ,360 ഡിഗ്രി കാമറ സ്റ്റേഷൻ, ഫൂസ്ബാൾ എന്നിവ ഉൾപ്പെടുന്നതാണ് വിനോദ പരിപാടികൾ. ലോകകപ്പ് 20 ദിന കൗണ്ട് ഡൗണിൻെറ ഭാഗമായി ആരംഭിച്ച ട്രോഫി ടൂറാണ് വിവിധ രാജ്യങ്ങൾ കടന്ന് ഖത്തറിൽ തിരിച്ചെത്തുന്നത്. നിലവിൽ അടുത്ത ലോകകപ്പിൻെറ വേദിയിലുള്ള സ്വർണകപ്പ് ഏറ്റവും ഒടുവിലായി സൗദി വഴിയാവും ആതിഥേയ മണ്ണിലെത്തുന്നത്. യോഗ്യത നേടിയ 32 രാജ്യങ്ങളിലായിരുന്നു അവസാന ഘട്ടത്തിലെ േട്രാഫി പര്യടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.