എഫ്.എ കപ്പ്: ലിവർപൂൾ പുറത്ത്
text_fieldsലണ്ടൻ: ലിവർപൂളിന്റെ കഷ്ടകാലം തുടരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം പ്രകടനങ്ങളുമായി മുടന്തുന്ന ടീം എഫ്.എ കപ്പ് നാലാം റൗണ്ടിൽ തോറ്റുപുറത്താവുകയും ചെയ്തു. ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ ആണ് 2-1ന് യുർഗൻ ക്ലോപിന്റെ ടീമിനെ മലർത്തിയടിച്ചത്.
ജപ്പാൻ താരം കാരൗ മിറ്റോമ ഇഞ്ചുറി സമയത്ത് നേടിയ മനോഹര ഗോളിലാണ് ബ്രൈറ്റൺ ജയിച്ചത്. ആറു വാര ബോക്സിനകത്ത് വലങ്കാലുകൊണ്ട് രണ്ട് സ്പർശനത്തിലൂടെ നിയന്ത്രണത്തിലാക്കി, മൂന്നാം സ്പർശത്തിൽ അതേ കാലിന്റെ വശം കൊണ്ട് വലയിലേക്ക് പായിക്കുകയായിരുന്നു മിറ്റോമ. പ്രീമിയർ ലീഗിൽ ലിവർപൂളിനെ ബ്രൈറ്റൺ തോൽപിച്ചപ്പോഴും അപാര ഫോമിലായിരുന്നു ജപ്പാൻ താരം.
മറ്റു നാലാം റൗണ്ട് മത്സരങ്ങളിൽ സ്റ്റോക് സിറ്റി 3-1ന് സ്റ്റിവെൻജിനെ തോൽപിച്ചപ്പോൾ ഷെഫീൽഡ് യുനൈറ്റഡും റെക്സാമും 3-3ന് സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.