Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകവിളിൽ ഉമ്മ വേണമെന്ന്...

കവിളിൽ ഉമ്മ വേണമെന്ന് മെസ്സിയോട് ആരാധകൻ; സൂപ്പർതാരം ഞെട്ടിച്ചു കളഞ്ഞു! വിഡിയോ

text_fields
bookmark_border
കവിളിൽ ഉമ്മ വേണമെന്ന് മെസ്സിയോട് ആരാധകൻ; സൂപ്പർതാരം ഞെട്ടിച്ചു കളഞ്ഞു! വിഡിയോ
cancel

ഇന്‍റർ മയാമിയിലേക്കുള്ള അർജന്‍റൈൻ സൂപ്പർതാരം ലയണൽ മെസ്സിയുടെ വരവ് അമേരിക്കൻ സോക്കറിൽ വലിയ തരംഗമായിരിക്കുകയാണ്.

ആരാധക ഹൃദയം കീഴടക്കുക മാത്രമല്ല, തനിക്കു ചുറ്റിലും കൂടുന്നവരോട് ചിരിക്കാനും അവരെ സന്തോഷിപ്പിക്കാനും താരം ഒരു മടിയും കാണിക്കുന്നില്ല. കഴിഞ്ഞദിവസം ലീഗ്സ് കപ്പിൽ ഒർലാൻഡോ സിറ്റിക്കെതിരെ മെസ്സി നേടിയ ഇരട്ടഗോളിന്‍റെ ബലത്തിലാണ് ഇന്‍റർ മയാമി അവസാന പതിനാറിലേക്ക് കടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്‍റർ മയാമിയുടെ ജയം.

ഇതിനകം ഇന്‍റർ മയാമിക്കായി മൂന്നു മത്സരങ്ങളിൽനിന്ന് അഞ്ചു ഗോളുകളാണ് സൂപ്പർതാരം നേടിയത്. മെസ്സി ഒരു ആരാധകന്‍റെ ആഗ്രഹം ഒരുമടിയും കൂടാതെ സഫലമാക്കി കൊടുക്കുന്നതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. മയാമിയിലെ റോഡിലൂടെ കാറിൽ പോകുന്ന മെസ്സിയെ കണ്ടതും ഒരു ആരാധകൻ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തുകയായിരുന്നു.

കാറിന്‍റെ ഗ്ലാസ് താഴ്ത്തിയതും മെസ്സിക്ക് കൈകൊടുത്ത് കവിളിൽ ഒരു ഉമ്മ വേണം എന്നായി ആരാധകന്‍റെ അഭ്യർഥന. പിന്നാലെ മെസ്സി ആരാധകന്‍റെ കവിളിൽ ഉമ്മ വെക്കുകയും ചെയ്തു. സന്തോഷംകൊണ്ട് ആരാധകന്‍റെ കണ്ണു നിറഞ്ഞതും അഹ്ലാദം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം. സൂപ്പർതാരത്തിന്‍റെ പ്രതികരണം അക്ഷരാർഥത്തിൽ ആരാധകനെയും ചുറ്റുംകൂടിയവരെയും ഞെട്ടിച്ചു കളഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiInter Miami
News Summary - Fan Pleads Lionel Messi For A Kiss On Cheeks, Leo's Response Leaves Him Stunned
Next Story