ബാഴ്സ വിട്ടിട്ട് വർഷങ്ങളായി എന്നാൽ ഇന്നും അവർക്കൊപ്പമുണ്ട്! മെസ്സിയെ മറക്കാതെ ബാഴ്സ ആരാധകർ-Video
text_fieldsറയൽ മാഡ്രിഡിനെതിരെയുള്ള ബാഴ്സലോണയുടെ സൂപ്പർ കോപ്പ ഫൈനൽ മത്സരത്തിൽ ഇതിഹാസ താരം ലയണൽ മെസ്സിക്ക് വേണ്ടി ആർപ്പ് വിളിച്ച് ആരാധകർ. സൗദിയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളിന് ബാഴ്സലോണ വിജയിച്ചു. നാല് വർഷം മുമ്പ് ടീമിൽ നിന്നും ട്രാൻസ്ഫറായ അവരുടെ എക്കാലത്തേയും മികച്ച താരം ലയണൽ മെസ്സിയെ ബാഴ്സ ആരാധകർ ഇന്നും മറന്നിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ആരാധകരുടെ ആർപ്പുവിളികൾ.
സൗദിയിൽ കളികാണാനെത്തിയ ആരാധകരെല്ലാം മെസ്സിക്ക് വേണ്ടി ആർപ്പ് വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. 2021ൽ ബാഴ്സലോണയിൽ നിന്നും പിൻവാങ്ങിയ മെസ്സി ജർമൻ ക്ലബ്ബായ പി.എസ്.ജിയിലാണ് കരാർ ഒപ്പിട്ടത്. പി.എസ്.ജി യിൽ രണ്ട് സീസണുകൾ പന്ത് തട്ടിയ ലിയോ പിന്നീട് അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്‍റർ മയാമിയിലേക്ക് ചേക്കെറുകയായിരുന്നു.
അതേസമയം എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനെതിരെ തകർപ്പൻ ജയവുമാണ് ബാഴ്സലോണ നേടിയത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ജയിച്ച് കയറിയാണ് ബാഴ്‌സ വീണ്ടും സൂപ്പർ കപ്പിൽ മുത്തമിട്ടത്. ഹാൻസി ഫ്ലിക്കിന്‍റെ കാലഘട്ടത്തിൽ ആദ്യ കിരീടമാണ് ബാഴ്‌സലോണ നേടുന്നത്. കളി തുടങ്ങിയയുടൻ റയൽ മാഡ്രിഡാണ് മുന്നിലേക്ക് എത്തിയത്. കിലയൻ എംബാപ്പയിലൂടെയായിരുന്നു റയലിന്‍റെ മുന്നേറ്റം. എന്നാൽ ഒട്ടും വൈകിക്കാതെ തന്നെ ബാഴ്സ തിരിച്ചടിക്കാൻ തുടങ്ങിയിരുന്നു.
22-ാം മിനിറ്റിൽ യുവതാരം ലമിൻ യമാലിലൂടെ ബാഴ്‌സ തിരിച്ചടിച്ചു. 36-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കിയുടെ പെനാൽറ്റിയിലൂടെ ബാഴ്സലോണ ലീഡെടുക്കുകയും ചെയ്തു. 39-ാം മിനിറ്റിൽ റഫീഞ്ഞ്യയിലൂടെയായിരുന്നു ബാഴ്സ ഗോളും നേടി. ആദ്യ പകുതിയുടെ അധിക സമയത്ത് അലയാൻഡ്രോ ബാൽഡേ കൂടി സ്കോർ ചെയ്തതോടെ ബാഴ്‌സലോണ 4-1ന് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കം 48ാം മിനിറ്റിൽ റഫീഞ്ഞ്യ രണ്ടാം ഗോൾ നേടിയതോടെ ബാഴ്സയുടെ ലീഡ് അഞ്ചായി. 60ാം മിനിറ്റിൽ റോഡ്രിഗോ റയലിനായി സ്കോർ ചെയ്തുവെങ്കിലും റയലിന് തിരിച്ചുവരാൻ സാധിച്ചില്ല. ഒടുവിൽ 5-2ന് ബാഴ്സ ആധികാരിക വിജയം കരസ്ഥമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.