റോസാപ്പൂവ് പോലെ റോസി...
text_fieldsഇറ്റലിയുെട ഇതിഹാസ താരം പൗലോ റോസിക്ക് ഫുട്ബാൾലോകം വിടനൽകി. 1982 ലോകകപ്പിൽ കിരീടമണിഞ്ഞപ്പോൾ, തോളിലേറ്റി സ്റ്റേഡിയം വലംവെച്ച പ്രിയപ്പെട്ട കൂട്ടുകാരുടെ തോളിലേറിതന്നെ റോസി ഈ ലോകത്തുനിന്നും മറഞ്ഞു.
ജന്മനാടായ വിസെൻസയിടെ റോമിയോ മെൻറി സ്റ്റേഡിയത്തിൽ ഏതാനും സമയം പൊതുദർശനത്തിനു വെച്ച ശേഷം, സാൻറ മരിയ അനുൻസിയാറ്റ കത്തീഡ്രലിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം.
1982ലോകകപ്പ് ടീം അംഗങ്ങളായ മാർകോ ടാർഡെല്ലി , അേൻറാണിയോ കബ്രിനി, ജിയാൻകാർലോ അേൻറാനനി, അലസാന്ദ്രോ ആൽടോബെല്ലി, ഫ്രാങ്കോ കോസിയോ, ഫുൾവിയോ കൊളോവറ്റി, ഗ്വിസിപ്പെ ബെർഗോമി എന്നിവരാണ് പ്രിയകൂട്ടുകാരനെ അന്ത്യയാത്രയിൽ ചുമലിലേറ്റിയത്. ബുധനാഴ്ചയായിരുന്നു മുൻ ഇറ്റാലിയൻ ഇതിഹാസതാരം അന്തരിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.