Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'സമനിലയിൽ നിന്നും...

'സമനിലയിൽ നിന്നും തോൽവിയിലേക്ക്​, ബ്ലാസ്​റ്റേഴ്​സിന്​ മാറ്റമുണ്ട്'; ഗോവക്ക്​ ആധികാരിക ജയം

text_fields
bookmark_border
സമനിലയിൽ നിന്നും തോൽവിയിലേക്ക്​, ബ്ലാസ്​റ്റേഴ്​സിന്​ മാറ്റമുണ്ട്; ഗോവക്ക്​ ആധികാരിക ജയം
cancel

നാലുമത്സരങ്ങൾ കഴിഞ്ഞിട്ടും പ്രതീക്ഷകൾ മാത്രം ബാക്കിയുണ്ട്​. സ്വന്തം ടീമി​െൻറ ജയം കാണാൻ കേരള ബ്ലാസ്​റ്റേഴ്​സ്​ ആരാധകർ ഇനിയും കാത്തിരിക്കണം. കഴിഞ്ഞ രണ്ടുമത്സരങ്ങളിൽ സമനിലയായിരുന്നെങ്കിൽ ഇക്കുറി കളിനിർത്തിയത്​ തോൽവിയോടെയാണെന്ന​ മാറ്റമാണ്​ അവശേഷിക്കുന്നത്​​. 3-1നായിരുന്നു ഇക്കുറി അർഹിച്ച ജയം എഫ്​.സി ഗോവ സ്വന്തമാക്കിയത്​. സുന്ദരമായി രണ്ടുഗോളുകൾ കേരളത്തി​െൻറ വലയിലെത്തിച്ച ഗോവക്ക്​ മൂന്നാം ഗോൾ കേരള ഗോൾകീപ്പർ ആൽബിനോ തോമസി​െൻറ ദാനമായിരുന്നു. 90ാം മിനുറ്റിൽ ബ്ലാസ്​റ്റേഴസ്​ പ്രതിരോധനിരതാരം കോസ്​റ്റ ചുവപ്പുകാർഡ്​ കണ്ടുപുറത്തായി. സ്​പാനിഷ്​ മിഡ്​ഫീൽഡർ വിസ​െൻറ ഗോമസ്​ 90ാം മിനുറ്റിൽ കുറിച്ച ഹെഡർ ഗോൾ മാത്രമാണ്​ ബ്ലാസ്​റ്റേഴ്​സിന്​ മത്സരത്തിൽ ഓർക്കാൻ നല്ലതായുള്ളത്​.

ആദ്യം മുതൽ ആധിപത്യം തുടർന്ന ഗോവക്ക്​ മേൽ ഭാഗ്യം​കൊണ്ട്​ മാത്രം ബ്ലാസ്​റ്റേഴ്സ്​ പിടിച്ചുനിൽക്കുകയായിരുന്നു. ഗോവയുടെ ഗോളെന്നുറച്ച ഒരുഷോട്ട്​ കേരളത്തി​െൻറ ബാറിൽ തട്ടി മടങ്ങി. 30ാം മിനുറ്റിൽ ഗോവൻ പരിശ്രമങ്ങൾക്ക്​ ഫലം കണ്ടു. ഇടതുവിങ്ങിലൂടെ സേവ്യർ ഗാമ നടത്തിയ മുന്നേറ്റത്തിനൊടുവിൽ പോസ്​റ്റിലേക്ക്​ ഉയർത്തിയടിച്ച പന്ത്​ ഓടിയെത്തിയ അംഗുലോ ഗോൾകീപ്പർ ആൽബിനോയെയും മറികടന്ന്​ പോസ്​റ്റിലേക്ക്​ തിരിച്ചുവിട്ടു.


ഇടവേളക്ക്​ ശേഷം മറുപടിഗോൾ ലക്ഷ്യമാക്കിയിറങ്ങിയ ബ്ലാസ്​റ്റേഴ്​സിനെ ഞെട്ടിച്ച്​ 52ാം മിനുറ്റിൽ ജോർജെ ഓർട്ടിസ്​ഗോവക്കായി ലക്ഷ്യം കണ്ടു. മറുപടി ഗോളിനായി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും മുനയൊടിഞ്ഞ മുന്നേറ്റനിര ബ്ലാസ്​റ്റേഴ്​സിന്​ വിനയായി. മത്സരത്തി​െൻറ ഇഞ്ചുറി ടൈമിൽ ഗോവൻ മുന്നേറ്റനിര താരം അംഗുലോയെ ശ്രദ്ധിക്കാതെ പന്ത്​ കിക്കിനായിവെച്ച ആൽബിനോ തോമസി​െൻറ വലിയ പിഴയിൽ നിന്നാണ്​ ഗോവയുടെ മൂന്നാം ഗോൾ പിറന്നത്​. ഗോൾ കീപ്പർ ആൽബിനോയുടെ അശ്രദ്ധ പലപ്പോഴും മത്സരത്തിൽ ബ്ലാസ്​റ്റേഴ്​സിന്​ വിനയായി. മലയാളി താരം കെ.പി രാഹുലിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ്​ ബ്ലാസ്​റ്റേഴ്​സ്​ കളിക്കിറങ്ങിയത്​.

നാലുകളികളിൽ നിന്നും രണ്ടുപോയൻറുമായി ബ്ലാസ്​റ്റേഴ്​സ്​ സീസണിൽ ഒൻപതാം സ്ഥാനത്താണ്​. ആദ്യജയം നേടിയ ഗോവ നാലുകളികളിൽ നിന്നും അഞ്ചുപോയൻറുമായി അഞ്ചാംസ്ഥാനത്തേക്ക്​ കയറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersFC GoaISL2020-21
News Summary - FC Goa beats Kerala Blasters 3-1
Next Story