ഡ്യൂറൻഡ് കപ്പ് നേടുന്ന ആദ്യ ഐ.എസ്.എൽ ടീമായി എഫ്.സി ഗോവ
text_fieldsകൊൽക്കത്ത: എക്സ്ട്രാ ടൈമിൽ മുഹമ്മദൻ സ്പോർട്ടിങ്ങിനെ 1-0ത്തിന് കീഴടക്കി എഫ്.സി ഗോവ ഡ്യൂറൻഡ് കപ്പിന്‍റെ 130ാം എഡിഷനിൽ ജേതാക്കളായി. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബാൾ ടൂർണമെന്‍റായ ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കുന്ന ആദ്യ ഐ.എസ്.എൽ ടീമായി ഗോവ മാറി.
സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരം നിശ്ചിതസമയത്ത് ഗോൾരഹിത സമനിലയിലായിരുന്നു. 105ാം മിനിറ്റിൽ നായകൻ എഡു ബേഡിയ ഫ്രീകിക്കിൽനിന്ന് നേടിയ ഗോളിലായിരുന്നു ഗോവൻ വിജയം.
നേരത്തെ ഗോവ ഐ.എസ്.എൽ ഷീൽഡ്, സൂപ്പർകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. ഗോവൻ കോച്ച് യുവാൻ ഫെർണാണ്ടോ ഇന്ത്യൻ മണ്ണിൽ നേടുന്ന ആദ്യ കിരീടമായി ഇത്.
ഗോവയുടെ ബേഡിയ ഗോൾഡൻ ബോൾ സ്വന്തമാക്കി. മുഹമ്മദൻസിന്‍റെ മാർകസ് ജോസഫിനാണ് ഗോൾഡൻ ബൂട്ട് അവാർഡ്. ഗോവയുടെ ഗോൾകീപ്പർ നവീൻ കുമാൾ ഗോൾഡൻഗ്ലൗ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.