എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ ടീമായി ഗോവ
text_fieldsമഡ്ഗാവ്: ഏഷ്യൻ പവർഹൗസുകളിലൊന്നായ ഇറാനിയൻ ചാമ്പ്യൻ ക്ലബ് പെർസെപോളിസിനു മുന്നിൽ കീഴടങ്ങിയെങ്കിലും എഫ്.സി ഗോവക്ക് അഭിമാനിക്കാം.
എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ ആദ്യ തോൽവി വഴങ്ങിയ ഗോവക്കാർ, ടൂർണമെൻറ് ചരിത്രത്തിൽ ആദ്യ ഗോൾ നേടുന്ന ഇന്ത്യൻ ടീമെന്ന റെക്കോഡും സ്വന്തം പേരിൽ കുറിച്ചാണ് 90 മിനിറ്റ് പോരാട്ടം അവസാനിപ്പിച്ചത്. 2-1െൻറ തോൽവിയിലും വൻകരയിലെ കരുത്തർക്കെതിരെ നടത്തിയ ഉജ്വല ചെറുത്തുനിൽപ് വളരുന്ന ഇന്ത്യൻ ഫുട്ബാളിെൻറ പ്രതീകമായി.
ഗ്രൂപ് 'ഇ'യിൽ തങ്ങളുടെ മൂന്നാം അങ്കത്തിനിറങ്ങിയ ഗോവ 14ാം മിനിറ്റിൽ ഗോഹ നേടി. ബ്രണ്ടൻ ഫെർണാണ്ടസിെൻറ ഫ്രീകിക്ക് എഡു ബേഡിയ ഹെഡ്ഡറിലൂടെ ചെത്തിയിട്ടപ്പോൾ ഇറാൻകാർ ഞെട്ടി. കഴിഞ്ഞ രണ്ടു കളിയിലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ഗോവയുടെ ചരിത്ര ഗോളായിരുന്നു സ്പാനിഷ് സ്ട്രൈക്കറിൽ നിന്നും പിറന്നത്.
ആദ്യ ഗോളിെൻറ ഉത്സവം ഏതാനും മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. 18ാം മിനിറ്റിൽ സാവിയർ ഗാമയുടെ ഫൗളിന് ലഭിച്ച പെനാൽറ്റിയിലൂടെ ഇറാൻ ടീം ഒപ്പമെത്തി. മെഹ്ദി തൊറാബിയുടെ ഷോട്ട് ധീരജിെൻറ വലകുലുക്കി. 24ാം മിനിറ്റിൽ വീണ്ടും പെർസെപോളിസ് മുന്നിലെത്തി.
ഗോവൻ ഗോൾമുഖത്തെ ചെറു ആശങ്കകൾക്കിടയിൽ സെയ്ദ് ജലാൽ ഹുസൈനിയുടെ ഗോളിൽ ഇറാൻ ടീം രണ്ടാം ഗോളും കുറിച്ച് മുന്നിലെത്തി. ആദ്യ പകുതി പിരിയും മുമ്പ് പെർസെപോളിസിന് മൂന്നാം ഗോളിനും അവസരമൊരുങ്ങി. ഹൊസെയ്ൻ കനാനിയുടെ (42ാം മിനിറ്റ്) പെനാൽറ്റി ഷോട്ട് ഗോവൻ ഗോൾ കീപ്പർ ധീരജ് ഉജ്വല ഡൈവിലൂടെ തട്ടിയകറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.