ഫെഡറേഷൻ കപ്പ് തിരിച്ചുവരുന്നു
text_fieldsബംഗളൂരു: ആറുവർഷത്തെ ഇടവേളക്ക് ശേഷം ഫെഡറേഷൻ കപ്പ് ഫുട്ബാൾ ടൂർണമെന്റ് തിരിച്ചുവരുന്നു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിർവാഹക സമിതി യോഗമാണ് ടൂർണമെന്റ് 2023-24 സീസണിൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്.
ഐ ലീഗ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ച് പുതിയ അപേക്ഷകർക്കും ടീമുകളെ ഇറക്കാൻ അനുമതി നൽകി. ലീഗിലേക്കുള്ള കോർപറേറ്റ് എൻട്രികൾക്കായി അഞ്ച് കമ്പനികളാണ് രംഗത്തുണ്ടായിരുന്നത്. യൈ.എം.എസ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് (വാരാണസി, യു.പി), നാംധാരി സീഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (ഭായിനി സാഹിബ് വില്ലേജ്, പഞ്ചാബ്), നിമിദ യുനൈറ്റഡ് സ്പോർട്സ്. ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (ബംഗളൂരു, കർണാടക), കോൺകാറ്റനേറ്റ് അഡ്വെസ്റ്റ് അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് (ഡൽഹി), ബങ്കർഹിൽ പ്രൈവറ്റ് ലിമിറ്റഡ് (അംബാല, ഹരിയാന) എന്നിവർ ഐ ലീഗിൽ ടീമുകളെ ഇറക്കും.
സാഫ് കപ്പിന് പ്രാധാന്യമേറി -ഷാജി പ്രഭാകരൻ
ബംഗളൂരു: സാഫ് കപ്പ് ഫുട്ബാളിൽ മത്സരങ്ങൾ മെച്ചപ്പെട്ടുവെന്നും ലെബനൻ, കുവൈത്ത് പോലുള്ള ടീമുകളുടെ സാന്നിധ്യത്തോടെ ചാമ്പ്യൻഷിപ്പിന് പ്രാധാന്യമേറിയെന്നും അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ജനറൽ സെക്രട്ടറി ഡോ. ഷാജി പ്രഭാകരൻ അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്ന പ്രതീതിയിലായിരുന്നു കണ്ഠീരവയിൽ ഇരു ടീമുകളുടെയും പോരാട്ടം. കാണികൾ ആവേശ തരംഗത്തിലായിരുന്നു. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും ശ്രദ്ധേയമായിരുന്നു -അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.