Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Zohreh Koudaei
cancel
Homechevron_rightSportschevron_rightFootballchevron_rightഇറാനിയൻ വനിത ഫുട്​ബാൾ...

ഇറാനിയൻ വനിത ഫുട്​ബാൾ ടീം ഗോൾ കീപ്പർ പുരുഷനാണെന്ന്​ പരാതി; അന്വേഷണം

text_fields
bookmark_border

അമ്മാൻ: ഇറാനിയൻ വനിത ഫുട്​ബാൾ ടീം ഗോൾ കീപ്പർ സോറെഹ്​ കൗദേയ്​ പുരുഷനാണെന്ന്​ ആരോപണം. കൗദേയ്​ക്കെതിരെ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ ​േജാർദാൻ ഫുട്ബാൾ അസോസിയേഷൻ ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷന്​ പരാതി നൽകി. അതേസമയം, ​ആരോപണം നിഷേധിച്ച ഇറാൻ ജോർദാൻ കള്ളക്കളി കളിക്കുകയാണെന്നും ആരോപിച്ചു.

പെനൽറ്റി ഷൂട്ടൗട്ടിൽ ജോർദാനെ 4-2ന്​ തോൽപ്പിച്ച്​ ചരിത്രത്തിൽ ആദ്യമായി ഇറാൻ എ.എഫ്​.സി വനിത ഏഷ്യൻ കപ്പ് മത്സരത്തിൽ​ യോഗ്യത നേടിയിരുന്നു. ഇറാന്‍റെ വിജയത്തിന്​ പിന്നിൽ കൗദേയ്​യുടെ രണ്ട്​ സേവുകളായിരുന്നു.

ഇറാന്‍റെ വിജയത്തിന്​ പിന്നാലെ ഞായറാഴ്ച, ജോർദാൻ ഫുട്​ബാൾ അസോസിയേഷൻ പ്രസിഡന്‍റ്​ ഇറാൻ ടീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. ഇറാനിയൻ ഷോട്ട്​ കീപ്പറിന്‍റെ ലിംഗപരിശോധന നടത്തണമെന്നായിരുന്നു അലി ബിൻ അൽ ഹുസൈന്‍റെ ട്വീറ്റ്​. കൗദേയ്​ പുരുഷനാണെന്ന്​ ആരോപിച്ച അദ്ദേഹം ഇത്​ വളരെ ഗുരുതരമായ പ്രശ്​നമാണെന്നും ട്വീറ്റ്​ ചെയ്​തു.

അതേസമയം അലി ബിൻ അൽ ഹുസൈന്‍റെ ആരോപണങ്ങൾ ഇറാൻ ടീം സെലക്​ടർ മറിയം ഇറാൻദൂസ്റ്റ്​ തള്ളിക്കളഞ്ഞു. 'ഇത്തരം പ്രശ്​നങ്ങൾ ഇല്ലാതിരിക്കാൻ ദേശീയ ടീമിലെ ഓരോ കളിക്കാരെയും ഹോർമോണുകളുടെ അടിസ്​ഥാനത്തിൽ മെഡിക്കൽ സ്റ്റാഫ്​ ശ്രദ്ധാപൂർവം പരിശോധിച്ചു. അതിനാൽ ആരാധകർ വിഷമിക്കേണ്ട ആവശ്യമില്ലെന്ന്​ പറയുന്നു' -ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു.

ഏഷ്യൻ ​േകാൺഫെഡറേഷന്‍റെ ഏത്​ പരിശോധനക്കും ഞങ്ങൾ സമയം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. തോൽവി മറച്ചുവെക്കാനാണ്​ ജോർദാന്‍റെ ആരോപണം. ഇറാനിയൻ വനിത ദേശീയ ടീമിനെതിരായ തോൽവി അംഗീകരിക്കാതിരാക്കാനുള്ള ഒഴിവുകഴിവ്​ മാത്രമാണ്​ ആരോപണ​ങ്ങളെന്നും അവർ പറഞ്ഞു.

തുടക്കത്തിൽ ജോർദാനിയൻ ടീം യോഗ്യത നേടാനുള്ള എളുപ്പവഴിയായി ഞങ്ങളെ പരിഗണിച്ചു. അവർ തോറ്റപ്പോൾ പരാജയത്തിന്‍റെ ഉത്തരവാദിത്തത്തിൽനിന്ന്​ പിന്മാറാൻ അവർ കാരണം കണ്ടെത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു. അടുത്തവർഷം ജനുവരിയിൽ ഇന്ത്യയിലാണ്​ 2022 എ.എഫ്​.​സി വനിത ഏഷ്യൻ കപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranian footballerAFC Womens Asian CupZohreh KoudaeiJordan Football Association
News Summary - Female Iranian footballer accused of being a man
Next Story