മികച്ച താരത്തിനുള്ള ഫിഫ അവാർഡ് ഏഴാം തവണ; മെസ്സിയുടേത് സമാനതകളില്ലാത്ത നേട്ടം
text_fields2022ലെ മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ‘ദ ബെസ്റ്റ് ഫിഫ ഫുട്ബാൾ അവാർഡ്’ സ്വന്തമാക്കിയ ലയണൽ മെസ്സിയുടേത് സമാനതകളില്ലാത്ത നേട്ടം. 14 വർഷത്തിനിടെ ഏഴാം തവണയാണ് മികച്ച താരത്തിനുള്ള ഫിഫ അവാർഡ് താരം സ്വന്തമാക്കുന്നത്. ഇതുവരെ ആറുതവണ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ബ്രസീൽ വനിത താരം മാർത്തക്കൊപ്പമായിരുന്നു മെസ്സിയുടെ സ്ഥാനം. രണ്ടാമതും ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടിയതോടെ മാർത്തയെ മറികടന്നിരിക്കുകയാണ് അർജന്റീന സൂപ്പർ താരം.
2009, 2010, 2011, 2012, 2015, 2019, 2023 വർഷങ്ങളിലാണ് ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം മെസ്സി നേടിയത്. ഇതിൽ 2019ലും 2023ലും ലഭിച്ചത് ഫിഫ ദ ബെസ്റ്റ് പുരസ്കാരമാണെങ്കിൽ 2009, 2010, 2011, 2012, 2015 വർഷങ്ങളിലേത് ‘ഫ്രാൻസ് ഫുട്ബാൾ’ എന്ന ഫ്രഞ്ച് ഫുട്ബാൾ മാഗസിനുമായി ചേർന്നുള്ള ‘ഫിഫ ബാലൻ ഡി ഓർ’ പുരസ്കാരം ആയിരുന്നു.
1956 മുതൽ ഫ്രാൻസ് ഫുട്ബാൾ മാഗസിൻ നൽകിവന്ന ബാലൻ ഡി ഓർ, 1991 മുതൽ ഫിഫ നൽകിവരുന്ന ‘ഫിഫ െപ്ലയർ ഓഫ് ദ ഇയർ’ എന്നിവ ഇരുകൂട്ടരും ചേർന്നുള്ള കരാർ പ്രകാരം 2010 മുതൽ 2015 വരെ ‘ഫിഫ ബാലൻ ഡി ഓർ’ എന്ന പേരിൽ ഒറ്റ അവാർഡായാണ് നൽകിയിരുന്നതെങ്കിൽ 2016 മുതൽ വീണ്ടും വ്യത്യസ്ത അവാർഡുകൾ നൽകാൻ തുടങ്ങുകയായിരുന്നു. ഫിഫ ‘ദ ബെസ്റ്റ് ഫിഫ ഫുട്ബാൾ അവാർഡ്’ എന്ന പേരിലും ഫ്രാൻസ് ഫുട്ബാൾ മാഗസിൻ ‘ബാലൻ ഡി ഓർ’ എന്ന പേരിലുമാണ് ഇപ്പോൾ നൽകി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.