മനുഷ്യാവകാശ മേഖലയിൽ മാറ്റമുണ്ടാക്കാൻ ലോകകപ്പിന് കഴിയുമെന്ന് ഫിഫ
text_fieldsദോഹ: മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ സുസ്ഥിരവും ആരോഗ്യകരവുമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബാളിന് സാധിക്കുമെന്ന് ഫിഫ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അലസ്ദെയിർ ബെൽ.ഖത്തറിലെ മനുഷ്യാവകാശ, തൊഴിൽ അവകാശ മേഖലയിൽ വലിയ പുരോഗതി കൈവരിക്കുന്നതിൽ ഫിഫ ലോകകപ്പ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഖത്തറിലെ നിയമനിർമാണ മേഖലയിൽ വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും അലസ്ദെയിർ ബെൽ കൂട്ടിച്ചേർത്തു.
യൂറോപ് പാർലമെൻററി അസംബ്ലി കൗൺസിലിൽ കായിക സംഘാടനവും തൊഴിലാളികളുടെ സാമൂഹിക സംരക്ഷണവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഖത്തറിലെ തൊഴിൽ അവകാശ, മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ഫിഫ വലിയ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്നും ഇക്കാര്യം അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷൻ, ഇൻറർനാഷനൽ ട്രേഡ് യൂനിയൻ കോൺഗ്രസ് എന്നിവ അംഗീകരിച്ചതാണെന്നും ബെൽ വ്യക്തമാക്കി. ഖത്തറിലെ തൊഴിൽ സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരം കൈവരിച്ചിരിക്കുന്നു, പ്രത്യേകിച്ചും ലോകകപ്പ് സൈറ്റുകളിൽ.
2020ൽ രണ്ടര ലക്ഷത്തോളം തൊഴിലാളികൾക്ക് തൊഴിൽരംഗത്തുണ്ടായ പരിഷ്കരണങ്ങളുടെ ഫലത്താൽ തൊഴിൽ മാറാൻ സാധിച്ചു. മിനിമം വേതന നിയമത്തിന്റെ പ്രയോജനം ലഭിച്ചത് മൂന്നു ലക്ഷത്തിലേറെ തൊഴിലാളികൾക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.